കൊവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യ- അമേരിക്ക ധാരണ... വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറും, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്

ആഗോള വ്യാപകമായി പടരുന്ന കൊവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യ- അമേരിക്ക ധാരണ. വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറും, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. മൈക്ക് പോംപിയോ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 112 ആയപ്പോള്‍ അമേരിക്കയില്‍ ഇത് 3,500നു മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ 68 പേര്‍ വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങി. ഇന്ത്യയിലാകട്ടെ രണ്ടു പേരുടെ ജീവന്‍ മാത്രമാണ് കൊറോണ ബാധയേത്തുടര്‍ന്ന് നഷ്ടപ്പെട്ടത്.
https://www.facebook.com/Malayalivartha