ഇറ്റലിയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നു; ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ഇറ്റലിയിൽ

ഇറ്റലിയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നു. ഞായറാഴ്ച മാത്രം 368 പേരായിരുന്നു വൈറസ് ബാധയേറ്റ് ഇറ്റലിയില്‍ മരണപ്പെട്ടത്. ഇതിന് പിന്നാലെ രാജ്യത്തെ ആകെ മരണനിരക്ക് 1,809 ആയി . ഇറ്റാലിയന്‍ ആരോഗ്യവകുപ്പാണ് ഈ കാര്യം അറിയിച്ചത്. വൈറസിന്റെ ഉറവിടമായ ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ഇറ്റലിയിലാണെന്നും അദ്ദേഹം പറഞ്ഞു. 24,747 പേര്‍ക്ക് രാജ്യത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്.
യൂറോപ്പില്‍ വൈറസിന്റെ ഇപ്പോഴത്തെ ഉറവിടമായ ഇറ്റലിയിലെ വടക്കന്‍ ലംബോര്‍ഡി പ്രദേശത്താണ് വൈറസ് കൂടുതല്‍ വന്നിരിക്കുന്നത്. ഇറ്റലിയില്‍ ആകെയുള്ള മരണനിരക്കില്‍ 67 ശതമാനവും വടക്കന്‍ ലംബോര്‍ഡിയിലാണ് നടന്നത്. വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ റോം, മിലാന്‍ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പാര്‍ക്കുകളും കളിസ്ഥലങ്ങളുമെല്ലാം പൂട്ടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറാനില്‍ നൂറിലേറെ പേര്‍ മരിക്കുകയും ചെയ്തു . വൈറസ് ബാധിതരുടെ എണ്ണം 14,000 പിന്നിടുകയും ചെയ്തു . ഇറ്റലിക്ക് പുറമേ യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും കൊറോണ പടരുന്നു. കഴിഞ്ഞ ദിവസം മാത്രം പുതുതായി 2000 കൊറോണ പോസിറ്റീവ് കേസുകള്‍ സ്‌പെയ്‌നില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു .
https://www.facebook.com/Malayalivartha