അധികാരത്തിനു വേണ്ടി ദാഹിക്കുന്ന കോമാളി; ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ പരസ്യമായി വിശേഷിപ്പിച്ച വ്യവസായ പ്രമുഖനെ കാണാനില്ല

അധികാരത്തിനു വേണ്ടി ദാഹിക്കുന്ന കോമാളിയെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ പരസ്യമായി വിശേഷിപ്പിച്ച വ്യവസായ പ്രമുഖനെ കാണാനില്ല. മുൻ മന്ത്രിസഭാംഗം കൂടിയാണ് റെന്‍ സീക്വിയാംങ്. ഭവനനിര്‍മ്മാണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന റെൻ ചിൻപിങ്ങിൻ എപ്പോഴും അദ്ദേഹത്തെ വിമർശിക്കുമായിരുന്നു. കോവിഡ് 19 നെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ഷി ജിൻപിങിനു വീഴ്ച പറ്റിയെന്നും പരസ്യമായി ഇദ്ദേഹം പറഞ്ഞിരുന്നു.
റെന്നിനെ ദിവസങ്ങളായി കാണാനില്ലെന്നാണു ചൈനയിൽ നിന്നുള്ള വാർത്ത. മാർച്ച് 12 മുതൽ റെന്‍ സീക്വിയാംങ്ങിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും സുഹൃത്തുക്കൾ പരാതിപ്പെട്ടിരിക്കുന്നു. ഇതിന് പിന്നാലെ റെന്‍ സീക്വിയാംങ്ങിന്റെ തിരോധാനം രാജ്യാന്തര മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു . ഫോണിൽ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതോടെയാണു സുഹൃത്തുക്കൾ പരാതിയുമായി എത്തിയിരിക്കുന്നത്. പരാതിയോടു പൊലീസ് മുഖംതിരിച്ചതോടെ ആരോപണവുമായി സുഹൃത്തുക്കൾ വീണ്ടും രംഗത്ത്.
https://www.facebook.com/Malayalivartha