കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തി മൃതദേഹവുമായി പാഞ്ഞത് മണിക്കൂറോളം... അഞ്ചു വര്‍ഷമായി അടുപ്പത്തിലായിരുന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്താൻ കാരണം മറ്റൊന്ന്!! രക്തക്കറയുമായി സ്‌റ്റേഷനിലേക്ക് കയറിവന്ന യുവാവിനെ കണ്ട് അമ്പരന്ന് പോലീസ്

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരനെതിരായ കോടതി നടപടി ആരംഭിച്ചു. ദുബായിലാണ് സംഭവം. കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് മൃതദേഹം കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തി 45 മിനിറ്റോളം നഗരത്തിലൂടെ കറങ്ങി. ഭക്ഷണം വാങ്ങിയ ശേഷം കാറുമായി നേരെ പോലീസ് സ്‌റ്റേഷനിലെത്തി.
കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടശേഷം സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. യുവാവിനെതിരായ നടപടികള്‍ കോടതി ഞായറാഴ്ച ആരംഭിച്ചു. കൊല്ലപ്പെട്ട യുവതിയും ഇന്ത്യക്കാരിയാണ്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് അരുംകൊല്ല നടന്നത്.
വസ്ത്രത്തില്‍ രക്തക്കറയുമായി സ്‌റ്റേഷനിലേക്ക് കയറിവന്ന യുവവിനെ കണ്ട് അമ്ബരന്നുപോയെന്ന് ദെയ്‌റയിലെ അല്‍ മുറാഖബത്ത് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ കോടതിയില്‍ വ്യക്തമാക്കി. അഞ്ചു വര്‍ഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു യുവാവ്.
എന്നാല്‍ യുവതി തന്നെ വഞ്ചിക്കുകയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കൊലപാതകം നടത്തിയതെന്ന് യുവാവ് പറഞ്ഞതായി പോലീസ് മൊഴി നല്‍കി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ യുവതിയെ കൊലപ്പെടുത്തുമെന്ന് കാണിച്ച് അവരുടെ കുടുംബത്തിനും ഇ മെയിലുകള്‍ അയച്ചിരുന്നു.
ഒരു മാളിനു പുറത്ത് നിര്‍ത്തിയിട്ട കാറിനുളളില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പിന്നീട് കാറോടിച്ച് സമീപത്തുള്ള റെസ്‌റ്റോറന്റില്‍ എത്തുകയും ഭക്ഷണവും വെള്ളവും വാങ്ങൂകയും ചെയ്തു.
45 മിനിറ്റോളം കറങ്ങിനടന്നശേഷം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയെന്നും പോലീസ് മൊഴിയില്‍ പറയുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.
https://www.facebook.com/Malayalivartha