ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് സ്‌പെയിനില്‍ 21കാരനായ ഫുട്ബാള്‍ പരിശീലകന്‍ കോവിഡ് ബാധിതനായി മരിച്ചു

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് സ്‌പെയിനില്‍ 21കാരനായ ഫുട്ബാള്‍ പരിശീലകന്‍ കോവിഡ് ബാധിതനായി മരിച്ചു. മലാഗയിലെ അത്‌ലറ്റികോ പോര്‍ടാഡ അല്‍ട്ടയുടെ ജൂനിയര്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഫ്രാന്‍സിസ്‌കോ ഗാര്‍സ്യയാണ് മരിച്ചത്.കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗാര്‍സ്യ രക്താര്‍ബുദബാധിതനാണെന്ന് അറിഞ്ഞത്. ഇതുകാരണം കൊറോണ വൈറസിനെതിരെ പൊരുതാന്‍ ശരീരത്തിനായില്ലെന്നും അല്ലാത്തപക്ഷം രക്ഷപ്പെടുമായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മലാഗയില്‍ കോവിഡ് മൂലം മരിച്ച അഞ്ചു പേരിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് ഗാര്‍സ്യ. മരിച്ച മറ്റു നാലുപേരും 70 വയസ്സിനു മുകളിലുള്ളവരാണ്. സ്‌പെയിനില്‍ കോവിഡ് മൂലം മരണം 300 കടന്നു.
https://www.facebook.com/Malayalivartha