മരണം 7000 പിന്നിട്ടു; ലോകത്തെ ഭീതിയിലാക്കി കോവിഡ്–19

കോവിഡ്-19 ലോകത്താകമാനം പടരുകയാണ്. ലോകമൊട്ടാകെയുള്ള ജനങ്ങൾ ഭീതിയിലാണ്. രോഗം ബാധിച്ചു ലോകത്താകെ മരണം ഏഴായിരം കടന്നു. പുതിയ കണക്കുകൾ പ്രകാരം 7,007 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ടു ചെയ്തു. ചൈനയിലെ മരണ സംഖ്യ 3,213 ആയി. ഇറ്റലിയില്‍ 2,158 പേര്‍ മരിച്ചു. 1,75,536 പേർക്കു ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ മാത്രംഇതിനോടകം 28,000 പേരാണ് ചികിത്സയിൽ കഴിയുന്നത്. പത്തു പേരില്‍ കൂടൂതല്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പൗരന്മാരോട് നിര്‍ദേശിച്ചു.
മഹാമാരിയുടെ പരിണിതഫലം ലോകമെമ്പാടും പ്രകടമാണ്. 1987 നു ശേഷം അമേരിക്കന്‍ ഓഹരി വിപണി തിങ്കളാഴ്ച എറ്റവും വലിയ നഷ്ടമാണ് നേരിട്ടത്. യൂറോപ്പിലും ലാറ്റിനമേരിക്കയിലും രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയാണ്. സ്പെയിനില്‍ അനാവശ്യമായി വീടിനു പുറത്തിറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും. ജര്‍മനി അതിര്‍ത്തികള്‍ എല്ലാം അടച്ചു. കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ വിസ നിരോധനം ഇന്ന് നിലവിൽ വരും. നയതന്ത്ര വിസ ഒഴികെയുള്ള വിസകൾ നൽകില്ലെന്നാണ് തീരുമാനം.
സന്ദർശക, ബിസിനസ്, വിനോദസഞ്ചാര, തൊഴിൽ വിസകൾക്കും വിലക്ക് ബാധകമാണ്. എന്നാൽ, നേരത്തേ വിസ ലഭിച്ചവർക്ക് യുഎഇയിലേക്കു വരാനാകുമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചിട്ടുണ്ട്. യുകെ, ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രേലിയ തുടങ്ങി 45 രാജ്യങ്ങളിലെ പൗരൻമാർക്ക് ഇളവു നൽകിയിട്ടുണ്ട്. ട്രാൻസിറ്റ് വീസക്കാർക്കും വിലക്ക് ബാധകമല്ല.
https://www.facebook.com/Malayalivartha