കോവിഡ്– 19 അതിവേഗം പകരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ ഇവയൊക്കെയാണ്

ലോകത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ എടുക്കേണ്ടത് ഏറെ നിർണായകമായ കാര്യം തന്നെയാണ്. കൃത്യമായ മുൻകരുതലിലൂടെ മാത്രമേ കോറോണയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളു. ഇത്തരത്തിൽ മുന്നോട്ട് പോകേണ്ടത് അനിവാര്യമായതിനാൽ തന്നെ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ ഇവയാണ്.
1. വ്യക്തിശുചിത്വമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നത്. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായും കൃത്യമായി മൂടുക. ടിഷ്യു പേപ്പർ, കർച്ചീഫുകൾ എന്നിവ സുരക്ഷിതമായിതന്നെ നിർമാർജ്ജനം ചെയ്യുക.
2. കൈകൾ സോപ്പുപയോഗിച്ച് ശരിയായ രീതിയിൽ വൃത്തിയായി കഴുകുക.
3. മുഖത്ത് പ്രത്യേകിച്ച് മൂക്ക്,വായ, കണ്ണ് അനാവശ്യമായി സ്പർശിക്കാതിരിക്കുക.
4. മാസ്കുകളും ഹാൻഡ് സാനിറ്റൈസറും സുലഭമല്ലാത്തതിനെച്ചൊല്ലി അമിതമായ ആശങ്ക വേണ്ട എന്നതും
ശ്രദ്ധിച്ചുകൊള്ളുക.
5. രോഗീസന്ദർശനം, പൊതുപരിപാടികൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാൻ ശ്രദ്ധിക്കുക.
6. അത്യാവശ്യമല്ലാത്ത യാത്രകൾ എല്ലാം തന്നെ ഒഴിവാക്കുക.
7. രോഗബാധിത രാജ്യങ്ങളിൽ നിന്ന് വന്നെത്തിയവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടിട്ടില്ല എന്നറിയുന്ന
പക്ഷം പൊതുജനാരോഗ്യ സംവിധാനവുമായി ബന്ധപ്പെടുക തന്നെ ചെയ്യേണ്ടുന്നതാണ്.
8. മുതിർന്ന പൗരൻമാർ മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് കുടുംബാംഗങ്ങൾ ഉറപ്പു
വരുത്തുക തന്നെ വേണം. അവരെ കൂടുതലായിതന്നെ കരുതുക.
9. ഒപ്പം അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കുക.
10. വ്യാജസന്ദേശങ്ങൾ വാർത്തകൾ എന്നിവ അവഗണിക്കുക. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക.
https://www.facebook.com/Malayalivartha