അതിര്‍ത്തി അടയ്ക്കുവാനൊരുങ്ങി കാനഡ; നാട്ടിലേക്ക് മടങ്ങുക എന്നതടക്കം കനത്ത നിർദേശങ്ങൾ; കാനേഡിയന്‍ പൗരന്മാരെ സുരക്ഷിതരാക്കാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളും; ഉറപ്പുമായി ഐസോലേഷൻ വാർഡിൽ നിന്നും പ്രധാന മന്ത്രി

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി , വിദേശത്തുള്ള കാനേഡിയന്‍ പൗരന്മാരോട് തിരികെ രാജ്യത്തെത്തുവാന്‍ കാനേഡിയന്‍ പ്രധാമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു . ഇപ്പോള്‍ മാത്രമേ തിരികെ എത്താനാവൂ എന്നും കാനഡ അറിയിച്ചു. സ്വന്തം രാജ്യത്തെ പൗരന്മാരൊഴികെയുള്ള എല്ലാവരെയും തല്‍ക്കാലത്തേക്ക് രാജ്യത്തേക്ക് പ്രവേശിയ്ക്കുന്നത് തടഞ്ഞു കൊണ്ട് അതിര്‍ത്തി അടയ്ക്കുകയാണെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു. കാനഡയിലെ സ്ഥിര താമസക്കാര്‍ (പെര്‍മനെന്റ് കനേഡിയന്‍ റെസിഡന്റ്സ് ), കാനഡ പൗരന്മാരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍, നയതന്ത്രജ്ഞര്‍ , വിമാനങ്ങളിലെ ക്രൂ, അമേരിക്കന്‍ പൗരന്മാര്‍ എന്നിവര്‍ക്ക് ഇപ്പോഴും കാനഡയിലേക്ക് പ്രവേശനാനുമതി നല്‍കുന്നുണ്ട്. മാര്‍ച്ച് 18 പ്രാദേശിക സമയം 12 :01-a.m. മുതല്‍ ക്യാനഡയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തും എന്നും അറിയിച്ചു.
മറ്റു രാജ്യങ്ങളിലുള്ള കാനേഡിയന്‍ പൗരന്മാര്‍ക്ക് തിരികെ നാട്ടില്‍ എത്താനുള്ള ഏറ്റവും പറ്റിയ സമയമാണിത് . വിദേശ രാജ്യങ്ങളില്‍ നിന്നും അടുത്തിടെ കാനഡയില്‍ മടങ്ങി എത്തിയവരാണ് എങ്കില്‍ 14 ദിവസം സ്വയം ക്വാറന്റീന്‍. ചെയ്യണമെന്നും നിർദേശമുണ്ട്. മാത്രമല്ല (മറ്റുള്ളവരില്‍ നിന്നും അകന്നു കഴിയണം) . ഈ അവസരത്തില്‍ കഴിയുന്നേടത്തോളം എല്ലാ കാനേഡിയന്‍ പൗരന്മാരും സ്വന്ത രാജ്യത്ത് തന്നെ ഉണ്ടാകണമെന്നും ട്രൂഡോ വ്യക്തമാക്കി.കോവിഡ് -19 ലക്ഷണങ്ങള്‍ ഉണ്ടെന്ന് തോന്നുന്ന ആരെയും രാജ്യത്തേക്ക് പ്രവേശിപ്പിയ്ക്കില്ല. വിമാന കമ്പനികളോട് ഈ വൈറസിന്റെ ലക്ഷണങ്ങളുള്ള ആരെയും വിമാനത്തില്‍ കയറാന്‍ അനുവദിയ്ക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ വാര്‍ത്ത രാജ്യത്തിന് പുറത്തുള്ള കാനേഡിയന്‍ പൗരന്മാര്‍ക്ക് ആശങ്ക ഉളവാക്കുമെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ വിദേശ രാജ്യങ്ങളിലുള്ള കാനേഡിയന്‍ പൗരന്മാരെ സഹായിയ്ക്കാന്‍ കാനേഡിയന്‍ സര്‍ക്കാര്‍ ഒരു പദ്ധതി ആവിഷ്‌ക്കരിയ്ക്കുന്നുണ്ടെന്ന് ട്രൂഡോ അറിയിച്ചു. ഒന്നുകില്‍ അവര്‍ക്ക് രാജ്യത്ത് തിരികെ എത്താനാവശ്യമായ സാമ്പത്തിക സഹായം നല്‍കുകയോ, അല്ലെങ്കില്‍ തിരികെ എത്തുന്നത് കാത്ത് കഴിയുന്ന കാലത്തെ അവരുടെ അടിസ്ഥാന ആവശ്യങ്ങളുടെ ചെലവ് ഗവണ്മെന്റ് വഹിയ്ക്കുകയോ ചെയ്യുവാനാണ് കാനഡ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.കോവിഡ് -19 മൂലം യാത്രയോ ജീവിതമോ ബാധിയ്ക്കപ്പെട്ട വിദേശ രാജ്യങ്ങളിലുള്ള കാനേഡിയന്‍ പൗരന്മാര്‍ക്ക് അടിയന്തിര സഹായമായി 5000 ഡോളര്‍ ലോണ്‍ ആയി അനുവദിക്കാനും, തിരികെ സ്വന്ത രാജ്യത്തേക്ക് ഉടനെ മടങ്ങാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പ്രാദേശിക സംഘടനകളുമായി സഹകരിച്ച് വേണ്ട സഹായം നല്‍കാനും ഉദ്ദേശിക്കുന്നതായാണ് രാജ്യത്തിന്റെ വിദേശ കാര്യ മന്ത്രി ഇക്കഴിഞ്ഞ തിങ്കളാഴ്ച വെളിപ്പെടുത്തിയ കാമ്പയിനിലൂടെ വ്യക്തമാക്കിയിരുന്നു . സ്ഥാനപതികള്‍ മുഖേന നല്‍കുന്ന സേവനങ്ങളും തുടരും .
കോവിഡ് -19 മഹാമാരിയെ പ്രതിരോധിയ്ക്കാന്‍ രാജ്യം സ്വീകരിച്ചിട്ടുള്ള നടപടി ക്രമങ്ങളെ കുറിച്ച്, കോട്ടേജില്‍ ഐസൊലേഷനില്‍ കഴിയവേയാണ് അദ്ദേഹം രാജ്യത്തെ അറിയിച്ചത്. ലോകമാകമാനം അതിവേഗത്തില്‍ വൈറസ് ബാധിച്ചു കൊണ്ടിരിയ്ക്കയാണെന്നും കാനഡയിലും സ്ഥിതി വ്യത്യസ്തമല്ലെന്നും പറഞ്ഞ അദ്ദേഹം , കാനേഡിയന്‍ പൗരന്മാരെ സുരക്ഷിതരാക്കാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും ഉറപ്പുനല്‍കി. വിമാന യാത്രകള്‍ക്ക് അധികരിച്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അവ ഈ ബുധനാഴ്ച മുതല്‍ നിലവില്‍ വരും. എല്ലാ അന്താരാഷ്ര വിമാനങ്ങളും മോണ്‍ട്രിയല്‍ , ടൊറന്റോ , കാല്‍ഗറി , വാന്‍കൂവര്‍ എന്നിവിടങ്ങളിലേക്ക് തിരിച്ചു വിടുമെന്നും, അവിടെ മികച്ച സ്‌ക്രീനിങ്ങിന് വിധേയമാക്കുമെന്നും ട്രൂഡോ അറിയിച്ചു.
https://www.facebook.com/Malayalivartha