Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കൊറോണ രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതോടെ കാന്‍സര്‍ പോലുള്ള അടിയന്തിര ക്ലിനിക്കുകളുടെ പ്രവര്‍ത്തനം പോലും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മരുന്നുകള്‍ പോലും കുറവാണെന്നും ബ്രിട്ടണിലെ ഡോക്ടറുടെ വെളിപ്പെടുത്തൽ... ബെഡും സുരക്ഷാ കിറ്റുകളുമില്ല; പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മുഖവും ശരീരവും മൂടി ഡോക്ടര്‍മാര്‍

05 APRIL 2020 04:08 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപിച്ചാല്‍ മെഡിക്കല്‍ ഉപകരണങ്ങളുടെയും കിറ്റുകളുടെയും കാര്യത്തില്‍ ദൗര്‍ലഭ്യം നേരിടുമെന്നുമുള്ള പ്രവചനങ്ങള്‍ ബ്രിട്ടനില്‍ സത്യമായി തീര്‍ന്നിരിക്കുകയാണ്. രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ചയുണ്ടായപ്പോള്‍ കിടക്കാനുള്ള ബെഡ്ഡുകളുടെ കാര്യത്തില്‍ വരെ ലഭ്യതക്കുറവുണ്ടായി. സുരക്ഷാ കിറ്റുകളില്ലാത്തതിനാല്‍ ഒഴിവാക്കിയ പ്ലാസ്റ്റിക് കവറുകൊണ്ട് മുഖവും ശരീരവും മൂടിയാണ് ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളെ പരിചരിക്കുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് യുകെയിലെ ഡോക്ടര്‍മാര്‍.

ബിബിസിയാണ് കൊറോണക്കാലത്തെ ആരോഗ്യ പ്രതിസന്ധി പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. കൊറോണ രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതോടെ കാന്‍സര്‍ പോലുള്ള അടിയന്തിര ക്ലിനിക്കുകളുടെ പ്രവര്‍ത്തനം പോലും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മരുന്നുകള്‍ പോലും കുറവാണെന്നും ബ്രിട്ടണിലെ ഡോക്ടര്‍ വെളിപ്പെടുത്തുന്നു. രോഗികളുടെ എണ്ണം കൂടിയതോടെ 13 മണിക്കൂര്‍ വരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രികളില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നത്.

അതും പിപി കിറ്റുകള്‍ ലഭിക്കാത്തതിനാല്‍ പ്ലാസ്റ്റിക് കവറു കൊണ്ട് മുഖവും ശരീരവും മറച്ചും സ്‌കൈ ഗോഗിള്‍സ് ഉപയോഗിച്ച്‌ കണ്ണുകള്‍ മറച്ചുമാണ് ഐസിയുകളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളെ പരിചരിക്കുന്നതെന്നും ഡോക്ടര്‍ പറയുന്നു. ആശുപത്രികള്‍ നിറഞ്ഞ് കവിയുകയും, ഐസിയുകള്‍ കോവിഡ് രോഗികള്‍ക്കായി മാത്രം മാറ്റവെയ്‌ക്കേണ്ട അവസ്ഥയിലാവുകയും ചെയ്തു. കൊറോണയല്ലാത്ത മറ്റ് അടിയന്തിര പരിചരണങ്ങളെല്ലം നിര്‍ത്തി വെച്ചു.

കാന്‍സര്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം പോലും നിര്‍ത്തിവെച്ചു. ആന്റിബയോട്ടികളുടെയും വെന്റിലേറ്ററുകളുടെയും ലഭ്യതക്കുറവുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഡോക്ടര്‍ ബിബിസിയോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുമ്ബോള്‍ പൗരന്മാരെ സേവിക്കുന്ന കാര്യത്തിലും സാമ്ബത്തികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന യുകെയുടെ സ്ഥിതി ഇങ്ങനെയെങ്കില്‍ മറ്റുള്ള രാജ്യങ്ങളില്‍ അസുഖം മൂര്‍ച്ഛിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്നാണ് ആശങ്കപ്പെടുത്തുന്നത്. യുകെയിലെ അവസ്ഥ ഏപ്രില്‍ മധ്യമാകുമ്ബോള്‍ എന്തായിരിക്കുമെന്നത് പ്രവചിക്കാനാവുന്നതിലും അപ്പുറമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ ഭയപ്പെടുന്നത്.

ഐസിയുവില്‍ നിലവില്‍ പരിചരിച്ചിരുന്നതിനേക്കാള്‍ ഇരട്ടിയലധികം രോഗികളെ പരിചരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് നഴ്‌സുമാര്‍. ഇത് പരിചരണത്തിന്റെ നിലവാരത്തെയും ബാധിക്കുന്നു. ഈ രീതിയില്‍ പോവുകയാണെങ്കില്‍ ഇറ്റലിയും സ്‌പെയിനും കടന്നു പോയ വഴികളിലൂടെ യുകെയും കടന്നു പോകേണ്ടി വരുമെന്നും ഡോക്ടര്‍ മുന്നറിയിപ്പു നല്‍കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (48 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (58 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends