കുവൈത്തില്‍ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1000 കടന്നു

കുവൈത്തില്‍ 97 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ, രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1000 കടന്നു. ആകെ 1087 ഇന്ത്യക്കാരാണ് രോഗബാധിതര്‍. ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന്‍ മരിച്ചു. 60 വയസ്സുള്ള ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല. 97 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 164 പുതിയ രോഗികള്‍. ആകെ രോഗബാധിതര്‍ 1915. സുഖപ്പെട്ടവര്‍ 305.
യുഎഇ-യില്‍ 4 പേര്‍ കൂടി മരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചത് 479 പേര്‍ക്ക്. ദിവസേന 10,000 പേരെയാണ് നിലവില്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. രോഗബാധിതര്‍ 6781. സുഖപ്പെട്ടവര്‍ 1186. മരണം 41
സൗദിയില്‍ 1088 പേര്‍ക്കു കൂടി രോഗബാധ. 5 വിദേശികള്‍ മരിച്ചു. രാജ്യത്തെ മരണസംഖ്യ 97. ഇവരില്‍ 8 പേര്‍ ഇന്ത്യക്കാര്‍. രോഗബാധിതര്‍ 9362. ചികിത്സയിലുള്ള 93 പേരുടെ നില ഗുരുതരം. സുഖപ്പെട്ടവര്‍ 1398 . മരണം 97
ഖത്തറില്‍ വ്യാവസായിക മേഖലയിലെ തൊഴിലാളികള്‍ക്കു വേണ്ടി 190 കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രി ഉടന്‍ തുറക്കും. രോഗബാധിതര്‍-5,448. സുഖപ്പെട്ടവര്‍-518. മരണം 8
ഒമാനില്‍ ഒരു വിദേശ പൗരന്‍ കൂടി മരിച്ചു. 71 വിദേശികളും 15 സ്വദേശികളും ഉള്‍പ്പെടെ 86 പേര്‍ക്കു കൂടി രോഗം. രോഗബാധിതര്‍ 1,266. സുഖപ്പെട്ടവര്‍ 233. മരണം 7.
ബഹ്‌റൈനില്‍ പുതിയ രോഗബാധിതര്‍ 100. ചികിത്സയിലുള്ളവര്‍ 1107. സുഖപ്പെട്ടവര്‍ 759. 2 പേരുടെ നില ഗുരുതരം. മരണം 7
https://www.facebook.com/Malayalivartha