Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ ഫോണ്‍ തുറന്നപ്പോൾ കേറ്റിയെ കാത്തിരുന്നത് ഹൃദയം പിളര്‍ക്കുന്ന സന്ദേശം; കേരളത്തിലെ ലിനിയെ അനുസ്മരിപ്പിക്കും ഈ വാക്കുകൾ

27 APRIL 2020 02:00 PM IST
മലയാളി വാര്‍ത്ത

കോവിഡ് കാലം നമുക്കു മുന്നിലെത്തിക്കുന്ന വാർത്തകളിൽ പലതും കണ്ണീരിന്റെ നനവുള്ളവയാണ് .അമേരിക്കയിൽ നിന്നും നമ്മളെ  ഇ തേടിയെത്തുന്നതും അത്തരത്തിൽ ഒരു വാർത്തയാണ്.ആതുര ശുശ്രുഷ യ്ക്കിടെ നിപ വൈറസ് ബാധയേറ്റു മരിച്ച ലിനി തന്റെ ഭർത്താവിനെഴുതിയ കത്ത് കേരളത്തിന്റെ നൊമ്പരമായിരുന്നു. ഇപ്പോഴിതാ അതെ സാഹചര്യത്തെ അനുസ്മരിപ്പിക്കും വിധം അമേരിക്കയിലെ ജോനാഥന്റെ വാക്കുകൾ ലോകത്തിനാകെ നൊമ്പരം പടർത്തുന്നു .. 

ജീവിതത്തിലേക്കു തിരിച്ചുവരാന്‍ ജൊനാതന്‍ പോരാടുമ്പോള്‍ കേറ്റി കൊയ്‍ലോ പ്രാര്‍ഥനയിലായിരുന്നു. അമേരിക്കയിലെ ഒരു ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യ കേറ്റി വീട്ടില്‍ പ്രാര്‍ഥനയിലും. പക്ഷേ, ഏപ്രില്‍ 22 ന് കേറ്റിനെ തേടിയെത്തിയത് ഭര്‍ത്താവിന്റെ മരണവാര്‍ത്തയാണ് . വാർത്ത കേട്ടയുടനെ കണക്റ്റികട്ടില്‍ ഡണ്‍ബറിയലെ ആശുപത്രിയില്‍ കേറ്റി എത്തി. ജൊനാതന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വസ്തുക്കളെല്ലാം ആശുപത്രി അധികൃതര്‍ കേറ്റിന് കൈമാറി. അവയുടെ കൂട്ടത്തില്‍ ഒരു മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. ഫോണ്‍ തുറന്നുനോക്കിയ കേറ്റി കണ്ടത് ജോനാതന്റെ അത്യൂപൂര്‍വമായ ഒരു സന്ദേശം. ഹൃദയം പിളര്‍ക്കുന്നതായിരുന്നു ആ വാക്കുകൾ , അതോടൊപ്പം അവിസ്മരണീയവും.

താന്‍ ഭൂമിയിലെ ഏറ്റവും ഭാഗ്യവാനാണെന്നാണ് ജോനാതന്‍ തന്റെ ഭാര്യയ്ക്ക് അവസാനമായി കുറിച്ച വരികളിൽ ഉള്ളത്.. കാരണം തനിക്ക് കേറ്റിനെപ്പോലെ ഒരു നല്ല സ്ത്രീയെ ഭാര്യയായി കിട്ടി. കിട്ടാവുന്നതില്‍വച്ച് ഏറ്റവും നല്ല ജീവിതം തനിക്ക് കേറ്റ് തന്നുവെന്നും ജൊനാതന്‍ കുറിച്ചിട്ടുണ്ട്. ദമ്പതികള്‍ക്കു രണ്ടു മക്കളാണുള്ളത്. 2 വയസ്സുള്ള ബ്രെയ്ഡനും പത്തു മാസം മാത്രം പ്രായമുള്ള പിനിലോപ്പും. കേറ്റിന്റെ ഭര്‍ത്താവായതില്‍ ഞാന്‍ അഭിമാനിക്കുന്നു; ബ്രെയ്ഡന്റെയും പിനിലോപ്പിന്റെയും അച്ഛനായതിലും: ജൊനാതന്റെ അവസാന വാക്കുകള്‍.
'നിന്നെ ഞാന്‍ എത്രമാത്രം സ്നേഹിക്കുന്നെന്നോ. കാരണം ഏറ്റവും മികച്ച ജീവിതമാണ് നീ എനിക്കു നല്‍കിയത്. കേറ്റീ, ഞാന്‍ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീയാണ് നീ. ഏറ്റവും കരുണയുള്ളവള്‍. സ്നേഹവും സാന്ത്വനവും തന്ന പ്രിയപ്പെട്ടവള്‍. അപൂര്‍വം ഭാര്യമാരില്‍ ഒരാളാണ് നീ. സ്നേഹത്തോടെ, എന്നെ പരിചരിച്ച, ശുശ്രൂഷിച്ച എന്റെ പ്രിയപ്പെട്ട പ്രണയിനി. ഒരിക്കല്‍ ഞാന്‍ നിന്നെ പ്രണയിച്ചപ്പോള്‍ നീ എത്രമാത്രം സന്തോഷവതിയായിരുന്നോ അതേ സന്തോഷത്തോടെ ഇനിയും ജീവിക്കുക. കുട്ടികളുടെ പ്രിയപ്പെട്ട അമ്മയായി നീ ജീവിക്കുന്നതു കാണുന്നതായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം. ഇനിയും അങ്ങനെതന്നെ തുടരൂ.'

ബ്രെയ്ഡന്‍, നീയാണ് എന്നെ അച്ഛന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തിയത്. അതൊരിക്കലും മറക്കാനാകില്ല. നീ മകനാണെന്നു പറയുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്. എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ നീ ഇനിയും തുടരുക. പിനിലോപ്, നീ ഒരു രാജകുമാരിയാണ്. ഇനിയുള്ള ജീവിതത്തിലും നീ സന്തോഷവതിയായി, സ്നേഹമയിയായി ജീവിക്കൂ. സ്നേഹിക്കുന്ന ആരെയെങ്കിലും കണ്ടുമുട്ടിയാല്‍ അവരെ ജീവിതത്തിലേക്ക് ക്ഷണിക്കാനും നിങ്ങള്‍ മടിക്കേണ്ടതില്ല. നിങ്ങളുടെ സന്തോഷമാണ് എന്റെയും സന്തോഷം. എന്തുതന്നെ സംഭവിച്ചാലും സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കൂ- ജൊനാതന്‍ അവസാനത്തെ നോട്ടില്‍ എഴുതി.

മാര്‍ച്ച് 26 നാണ് ജൊനാതന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഏപ്രില്‍ 22 ന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. 28 ദിവസം അദ്ദേഹം ആശുപത്രിയിലായിരുന്നു. 20 ദിവസം തീവ്രപരിചരണ വിഭാഗത്തിലും. പ്രാദേശിക കോടതിയുമായി ബന്ധപ്പെട്ട് അത്യാവശ്യ സേവന വിഭാഗത്തിലായിരുന്നു അദ്ദേഹത്തിനു ജോലി. കോവിഡ് പടരുമ്പോഴും വിശ്രമമില്ലാതെ ജോലിയിലുമായിരുന്നു. രോഗം ബാധിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും അദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാലും അവസാനം കീഴടങ്ങാനായിരുന്നു വിധി. 50,000 ല്‍ അധികം പേരാണ് ഇതുവരെ യുഎസില്‍ കോവിഡിന് കീഴടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (12 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (15 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (32 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (37 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (41 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (44 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (47 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends