അര്‍ജന്റീനയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക് ഡൗണ്‍ നീട്ടി...

അര്‍ജന്റീനയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക് ഡൗണ്‍ നീട്ടി. മെയ് 10 വരെയാണ് നീട്ടിയത്. മാര്‍ച്ച് 20നാണ് രാജ്യത്ത് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം, തലസ്ഥാനമായ ബ്യൂണസ് ഐറസിലെ ഗ്രേറ്റര്‍ ബ്യൂണസ് ഐറസ് മേഖലയിലും കോര്‍ഡോബ, സാന്റാഫെ എന്നീ നഗരങ്ങളിലും താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചു.
വീട് സ്ഥിതി ചെയ്യുന്നതിന് അഞ്ച് ബ്ലോക്ക് ചുറ്റളവില്‍ ജനങ്ങള്‍ക്ക് ഒരു മണിക്കൂര്‍ പുറത്തുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 111 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4003 ആയി. 197 പേര്‍ മരിച്ചു. 144 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്. 1,140 രോഗമുക്തി നേടി.
"
https://www.facebook.com/Malayalivartha


























