Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കൊറോണ വാക്‌സിനിൽ ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; മരുന്ന് പരീക്ഷിക്കേണ്ടത് 1000 മനുഷ്യരിൽ; പക്ഷെ ആവശ്യത്തിന് കോറോണരോഗികളെ കിട്ടാനില്ല

05 MAY 2020 09:44 AM IST
മലയാളി വാര്‍ത്ത

കോവിഡ് ലോകമാകെ പടര്‍ന്നു പിടിച്ചിരിക്കുകയാണ് .അതുകൊണ്ടുതന്നെ അതിനു ഫലപ്രദമായ മരുന്നിനും വാക്‌സിനുമുള്ള നെട്ടോട്ടത്തിലാണ് ശാസ്ത്രലോകം.കൊറോണ തകർത്തെറിഞ്ഞ ചൈനീസ് വൈദ്യശാസ്ത്ര ഗവേഷകരും ഗവേഷണങ്ങളില്‍ ഒട്ടും പിന്നിലല്ല. എന്നാല്‍ അധികം ലോകരാജ്യങ്ങള്‍ അനുഭവിക്കാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് ചൈനയുടെ ഗവേഷകര്‍ ഇപ്പോൾ കടന്നുപോകുന്നത്. ഫലപ്രദമായ പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ കോവിഡ് രോഗികള്‍ ഇപ്പോള്‍ ചൈനയിലില്ലെന്നതാണ് ആ പ്രതിസന്ധി.

രാജ്യാന്തര തലത്തില്‍ പലഘട്ടങ്ങളിലായി എഴുപതോളം വാക്‌സിനുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. ഇതില്‍ മനുഷ്യരില്‍ പരീക്ഷിക്കാവുന്ന ഘട്ടത്തിലെത്തിയിരിക്കുന്നത് ഒൻപതെണ്ണമാണ്. ഈ ഒൻപതെണ്ണത്തില്‍ അഞ്ചെണ്ണവും ചൈനയില്‍ നിന്നുള്ളതാണ് എന്നതും ശ്രദ്ധേയം.. എന്നാല്‍, അടുത്തഘട്ടത്തിലേക്ക് പോകാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ചൈനീസ് വാക്‌സിന്‍ പരീക്ഷണങ്ങള്‍.

കോവിഡിനെതിരെ റെംഡെസിവിര്‍ ഫലം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കയില്‍ നിന്നും വന്നിരുന്നു. ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ കോവിഡ് 19 രോഗികളില്‍ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അമേരിക്കയില്‍ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. രോഗം ഭേദമാകാനുള്ള സമയദൈര്‍ഘ്യം ഈ മരുന്ന് ഉപയോഗിക്കുന്ന രോഗികളില്‍ കുറഞ്ഞെന്നാണ് കണ്ടെത്തല്‍. സമാനമായ രീതിയില്‍ കോവിഡിനെതിരായ രണ്ട് മരുന്നുകളില്‍ ഗവേഷണം നടന്നുവെങ്കിലും പരീക്ഷിക്കാന്‍ ആവശ്യമായ കോവിഡ് രോഗികളില്ലാതെ അതും പ്രതിസന്ധിയിലായിരിക്കുകയാണ്.

ചൈനയുടെ വാക്‌സിനുകളുടേയും മരുന്നുകളുടേയും പരീക്ഷണം നിര്‍ണായകമായ മൂന്നാംഘട്ടത്തില്‍ തട്ടിയാണ് നില്‍ക്കുന്നത്. മരുന്നു നിര്‍മാണത്തിലെ ഏറ്റവും പ്രധാന ഘട്ടമാണിത്. ആയിരത്തോളം മനുഷ്യരിലാണ് മരുന്ന് പരീക്ഷിക്കേണ്ടത്.. ഇവരിലെ ഫലവും രോഗം വ്യാപകമായി പ്രചരിച്ച പ്രദേശത്തെ മരുന്നല്ലാത്ത വസ്തു ഔഷധമെന്ന പേരില്‍ നല്‍കിയ വ്യക്തികളുടെ ഫലവും താരതമ്യം ചെയ്ത് പരിശോധിക്കുക എന്നതാണ് ചെയേണ്ടത്.വാക്‌സിനുകളുടെ സുരക്ഷയും ഫലവും അളക്കുക ഈ ഘട്ടത്തിലാണ്. ഇതിന് ആവശ്യമായ അത്രയും കോവിഡ് രോഗികള്‍ ചൈനയില്‍ ഇല്ലെന്നതാണ് ഇപ്പോൾ വാക്‌സിന്‍ നിര്‍മ്മാണത്തിന് വെല്ലുവിളിയാകുന്നത്.

കോവിഡ് 19 വ്യാപകമായി നിലവിലുള്ള ഏതെങ്കിലും ലോകരാജ്യങ്ങളിലേക്ക് ഈ വാക്‌സിനുകളുടെ പരീക്ഷണം മാറ്റണമെന്നതാണ് ഈ പ്രതിസന്ധി മറികടക്കാന്‍ ഉയരുന്ന നിര്‍ദേശങ്ങളിലൊന്ന്. ഈ പദ്ധതിക്ക് സഹായവുമായി ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ സഹായത്തില്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ചൈനീസ് ഗവേഷകരുടെ കണക്കുകൂട്ടല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (1 hour ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (3 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (3 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (3 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (3 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (3 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (6 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (6 hours ago)

Malayali Vartha Recommends