രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ക്ക് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കി
രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ക്ക് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കി ട്രംപ് ഭരണകൂടം. 'വൈറ്റ്ഹൗസില്‍ ജോലിക്ക് പ്രവേശിച്ച ജീവനക്കാര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. സാമൂഹിക അകലം പാലിക്കുകയും വേണം'. -എന്നാണ് നിര്‍ദേശങ്ങളിലുള്ളത്. വൈസ്പ്രസിഡന്റ് മൈക് പെന്‍സിന്റെയും പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെയും സഹായികളടക്കം മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിരോധന നടപടികള്‍ ശക്തമാക്കിയത്.
എന്നാല്‍ തനിക്ക് നിയമം ബാധകമല്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എല്ലാവരോടും അകലം പാലിച്ചാണ് താന്‍ കഴിയുന്നത്. കോവിഡ് പരിശോധന ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം വകയിരുത്തിയതായും ട്രംപ് പറഞ്ഞു.
" frameborde
https://www.facebook.com/Malayalivartha