ലോകം മുള്‍മുനയില്‍; കൂടുതല്‍ ജാഗ്രതയോടെ വേണം ഇനി മുന്നോട്ട് പോകാന്‍; കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലോകരാജ്യങ്ങള്‍ നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം
കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലോകരാജ്യങ്ങള്‍ നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം. കൂടുതല്‍ ജാഗ്രതയോടെ വേണം ഇനി മുന്നോട്ട് പോകാന്‍ എന്ന് അദ്ദഹം പറഞ്ഞു. കൊറോണ വൈറസ് ബാധയുടെ രണ്ടാം ഘട്ട സാധ്യതയെക്കുറിച്ച് ആഗോള തലത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കിയതിന് ശേഷം ജര്‍മ്മനിയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
അതുപോലെ കൊറോണ വൈറസ് ബാധയെ പിടിച്ചു നിര്‍ത്തുന്നതില്‍ വിജയം കണ്ട ദക്ഷിണ കൊറിയയിലും പിന്നീട് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്ക് ഡൗണില്‍ നിന്ന് രാജ്യങ്ങള്‍ മോചിതരാകുമ്പോള്‍ പ്രതീക്ഷ തോന്നുന്നുണ്ട്. എന്നാല്‍ അതീവ ജാഗ്രതയോടെ വേണം മുന്നോട്ടുള്ള ജീവിതം. ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം തലവന്‍ ഡോ. മൈക്ക് റയാന് ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ലോക രാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക മേഖലകള്‍ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണുള്ളത്.
ജര്‍മ്മനിയും ദക്ഷിണ കൊറിയയും പുതിയ കൊവിഡ് ക്ലസ്റ്ററുകള്‍ നിയന്ത്രണ വിധേയമാക്കുന്നതില്‍ വിജയിച്ചിച്ചുണ്ട്. എന്നിരുന്നാലും കൊവിഡ് ബാധയുടെ രണ്ടാം ഘട്ട വരവിനെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണമെന്നും മൈക്ക് റയാന് കൂട്ടിച്ചേര്‍ത്തു. വാക്സിന് കണ്ടെത്തുന്നത് വരെ ജനങ്ങള്‍ അതീവ ജാഗ്രതയില്‍ തന്നെ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha