കോറോണ വൈറസ് വേഗത്തില്‍ പടരുന്നു; കോവിഡ് വ്യാപനം അപകടകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

ചൈനയ്ക്ക് സ്തുതി പാടി പാടി തളര്‍ന്നോ ലോകാരോഗ്യസംഘടനയും തലവനും അപ്പോള്‍ പിന്നെ കുറച്ച് ഉപദേശം ലോകത്തിന് ഫ്രീയായിട്ട് കൊടുക്കാന്‍ വന്നതായിരിക്കും. കൊറോണ ഇപ്പോള്‍ ഏറ്റവും അപകടരമായ അവസ്ഥയാണെന്ന് ഏത് കൊച്ചുകുഞ്ഞിനും അറിയാം. അപ്പോഴാണ് ദാ വന്നിരിക്കുന്നു ചൈനയുടെ ആത്മമിത്രം അഥോനം. കോവിഡ് വ്യാപനം അപകടകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.
വൈറസ് ബാധയേറ്റ് 454000 ആളുകളാണ് ഇതുവരെ ലോകത്ത് കൊല്ലപ്പെട്ടിരിക്കുന്നത്. 8.4 ദശലക്ഷം പേര്‍ക്കാണ് കോവിഡ് ഇതുവരെ ബാധിച്ചത്. അമേരിക്കയിലും ഏഷ്യയിലും കോവിഡ് കേസുകള്‍ കൂടുന്നതും ലോകാരോഗ്യസംഘടനയും മുന്നറിയിപ്പിന് കാരണമായിട്ടുണ്ട്. കോവിഡ് ചൈനയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത അതേ സമയത്ത് തന്നെ ഇറ്റലിയിലും കേസുകള്‍ ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. കോവിഡ് പടര്‍ന്നതോടെ മിക്ക രാജ്യങ്ങളും സമ്പൂര്‍ണ അടച്ചിടലിലേക്ക് മാറിയിരുന്നു. ഇത് സാമ്പത്തിക മേഖലയില്‍ വലിയ ആഘാതമുണ്ടാക്കിയിട്ടുണ്ട്. എങ്കിലും കോവിഡ് ഇപ്പോഴും വലിയ ഭീഷണിയായി തുടരുന്നുവെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ആളുകളില്‍ മടുപ്പുണ്ടാക്കുന്നുണ്ട്. കോറോണ വൈറസ് വേഗത്തില്‍ പടരുകയാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം മുന്നറിയിപ്പ് നല്‍കി. അപ്പോ എല്ലാവരും അറിയുന്നുണ്ടല്ലോ അല്ലേ. ലോകം കൊറോണ മഹാമാരിയുടെ പുതിയതും അപകടകരവുായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവിയുടെ മുന്നറിയിപ്പ്. മഹാമാരി അതിവേഗത്തിലാണ് വ്യാപിക്കുന്നത്. വൈറസ് പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്, മഹാമാരി തടയുന്നതിന് നിയന്ത്രണ നടപടികള്‍ ഇനിയും ആവശ്യമാണ്.' പലര്‍ക്കും വീട്ടിലിരുന്ന് മടുപ്പുളവാക്കി. രാജ്യങ്ങള്‍ അവരുടെ സമൂഹത്തെ തുറന്ന് വിടാന്‍ ആഗ്രഹിക്കുന്നു' അദ്ദേഹം പറഞ്ഞു.
ചൈനയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത അതേ സമയത്ത് തന്നെ ഇറ്റലിയിലും വൈറസ് ഉണ്ടായിരുന്നുവെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ടെഡ്രോസിന്റെ മുന്നറിയിപ്പ്. വൈറസ് വ്യാപിക്കുന്നത് തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വൈറസ് ഇപ്പോഴും അതിവേഗം പടരുന്നുണ്ട്. സാമൂഹിക അകലം, മാസ്‌ക് ധരിക്കുക, കൈ കഴുകല്‍ തുടങ്ങിയ നടപടികള്‍ ഇപ്പോഴും നിര്‍ണായകമാണെന്നും ടെഡ്രോസ് പറയുന്നു. അഭയാര്‍ഥികളുടെ എണ്ണം വളരെ കൂടുതലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, അവരില്‍ 80 ശതമാനത്തിലധികം പേരും വികസ്വര രാജ്യങ്ങളില്‍ താമസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha