കരഞ്ഞുകാലുപിടിച്ച് ചൈനാക്കാര്‍ ഇന്ത്യയ്ക്ക് മുന്നില്‍ ; ഇന്ത്യയിലെ ചൈന വിരുദ്ധപ്രതിഷേധങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍ തലവേദന

ഇന്ത്യയിലെ ചൈന വിരുദ്ധപ്രതിഷേധങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍ തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രങ്ങളിലും ന്യൂസ് ഏജന്‍സികളിലും ചൈന ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും ടെക്‌നോളജിക്കെതിരെയുമുള്ള പ്രതിഷേധ ക്യാംപെയ്‌നികള്‍ ഇന്ത്യക്കാര്‍ ഉപേക്ഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചൈനയിലെ കമ്പനികളെല്ലാം ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അവിടത്തെ സര്‍ക്കരില്‍ കാര്യമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ചൈനയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അമേരിക്കയും യൂറോപ്പും കൈവിട്ടതോടെ ഇനി ചൈനീസ് കമ്പനികളുടെ പ്രതീക്ഷ ഇന്ത്യന്‍ വിപണി മാത്രമാണ്.
രാജ്യത്തെ പ്രധാന പത്രമായ ഗ്ലോബല്‍ ടൈംസിലെ എഡിറ്റോറിയലും ലേഖനവും ചൈനീസ് ഉല്‍പ്പന്നങ്ങളെ കൈവിടരുന്നതെന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വെക്കുന്നത്. ഇന്ത്യന്‍ ദേശീയവാദികള്‍ 'ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക' എന്ന ക്യാംപെയ്ന്‍ അവസാനിപ്പിക്കണം' എന്നതാണ് ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയല്‍.
ചൈനയില്‍ നിന്നുള്ള മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ശന വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ 4ജി നെറ്റ്വര്‍ക്ക് നവീകരണത്തില്‍ നിന്ന് ചൈനീസ് ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കാനും ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടെന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. ഇവ ഇന്ത്യയുടെ ദീര്‍ഘകാല പദ്ധതികളായിരിക്കാം, പക്ഷേ ചില മാധ്യമങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ചൈന വിരുദ്ധ വികാരത്തെ ഉയര്‍ത്തിക്കാട്ടാന്‍ ഈ സമയം ഉപയോഗിച്ചുവെന്നും പത്രം കുറ്റപ്പെടുത്തി.
അതേസമയം, ഇന്ത്യയുടെ സൈനിക നീക്കത്തെ തെറ്റായ രീതിയിലാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ നീതീകരിക്കപ്പെട്ടില്ല. രണ്ട് രാജ്യങ്ങളിലെ സൈനികരുടെ കമാന്‍ഡര്‍ തല ചര്‍ച്ചയ്ക്കിടെ ഗാല്‍വാന്‍ വാലി പ്രദേശം സുസ്ഥിരമാക്കാനുള്ള ചൈന-ഇന്ത്യ സമവായം ഇന്ത്യന്‍ സൈന്യം ലംഘിച്ചു. അവര്‍ യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) കടന്ന് ചൈനീസ് സൈനികരുടെ കൂടാരങ്ങള്‍ ബലമായി തകര്‍ത്തു. ഇത് ഏറ്റുമുട്ടലിലേക്ക് നയിച്ചു, ഇന്ത്യക്ക് നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.
https://www.facebook.com/Malayalivartha