കോവിഡ് 19 കൈകാര്യം ചെയ്യുവാനും ലോകമെമ്പാടുമുളള സര്‍ക്കാരുകളുടെ പ്രതികരണത്തെ കുറിച്ചും അവലോകനം നടത്തുവനായി ഒരു സ്വതന്ത്ര പാനല്‍ രൂപീകരണവുമായി ലോകാരോഗ്യ സംഘടന.

കോവിഡ് 19 കൈകാര്യം ചെയ്യുവാനും ലോകമെമ്പാടുമുളള സര്‍ക്കാരുകളുടെ പ്രതികരണത്തെ കുറിച്ചും അവലോകനം നടത്തുവനായി ഒരു സ്വതന്ത്ര പാനല്‍ രൂപീകരിക്കുകയാണ് ലോകാരോഗ്യ സംഘടന.ലോകാരോഗ്യ സംഘടനയില്‍നിന്ന് പിന്മാറാനുളള തീരുമാനം യുഎസ് ഐക്യരാഷ്ട്രസഭയെ അറിയിച്ചതിന് പിന്നാലെയാണ് സ്വതന്ത്രപാനല്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുന്‍ ന്യുസീലന്‍ഡ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്, മുന്‍ ലൈബേരിയന്‍ പ്രസിഡന്റ് എലെന്‍ ജോണ്‍സണ്‍ സര്‍ലീഫ് എന്നിവര്‍ പാനലിന് നേതൃത്വം നല്‍കാമെന്ന് സമ്മതിച്ച തായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് അറിയിച്ചു.
ലോകത്ത് എല്ലാവരേയും ബാധിച്ച ഈ മഹാമാരിയുടെ വ്യാപ്തി യെ കുറിച്ച് വ്യക്തമായ ഒരു വിലയിരുത്തലിന്റെ ആവശ്യമുണ്ട്. സത്യസന്ധമായ ഒരു വിലയിരുത്തല്‍.' 194 അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങ്ങില്‍ ടെഡ്രോസ് പറയുകയുണ്ടായി . നവംബറില്‍ നടക്കുന്ന ആരോഗ്യമന്ത്രിമാരുടെ വാര്‍ഷിക സമ്മേളനത്തില്‍ പാനല്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. അടുത്ത മെയിലായിരിക്കും ഇതുസംബന്ധിച്ച പൂര്‍ണമായ റിപ്പോര്‍ട്ട് പാനല്‍ അവതരിപ്പിക്കുകയാണ്. കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയ്ക്ക് അനുകൂലമായി ലോകാരോഗ്യസംഘടന നിലപാടെടുക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആരോപിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha



























