ആഗോളതലത്തില്‍ വൈറസ്ബാധ രൂക്ഷമാകുമെന്ന് ഡബ്ല്യു.എച്ച്.ഒ.-യുടെ മുന്നറിയിപ്പ്

ആഗോളതലത്തില്‍ വൈറസ്ബാധ കൂടുതല്‍ രൂക്ഷമാകുമെന്നും പഴയലോകത്തേക്കുള്ള മടക്കം സമീപഭാവിയിലൊന്നും പ്രതീക്ഷിക്കേണ്ടെന്നും ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്റോസ് അഥനോം ഗബ്രെയ്സസ് പറഞ്ഞു.
പ്രാരംഭഘട്ടത്തില്‍ വൈറസ് പ്രത്യക്ഷപ്പെട്ട രാജ്യങ്ങളിലെ സ്ഫോടനാത്മകസ്ഥിതിക്കു കടിഞ്ഞാണിടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും കോവിഡ് മഹാമാരി കൂടുതല്‍ പിടിമുറുക്കുമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടനാ(ഡബ്ല്യു.എച്ച്.ഒ) മേധാവി നല്‍കുന്നത്.
ചില രാജ്യങ്ങളുടെ സമീപനം തെറ്റായ ദിശയിലാണ്. ഇതു സ്ഥിതി വഷളാക്കാന്‍ വഴിവയ്ക്കാനേ സഹായിക്കൂ. വൈറസിനെ വരുതിയിലാക്കാനുള്ള അടിസ്ഥാനതത്വങ്ങള്‍ ലംഘിച്ചാല്‍ ഭാവി പ്രവചനാതീതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
https://www.facebook.com/Malayalivartha