ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ രക്ഷാപ്രവര്‍ത്തകരുടെ വിദഗ്ധസംഘവുമായി ലബനനില്‍, ബെയ്‌റൂട്ട് പുനര്‍നിര്‍മാണ ത്തിന് ഫ്രാന്‍സ്, ഇറാഖ്, ഓസ്‌ട്രേലിയ, ജര്‍മനി, യുകെ

ബെയ്‌റൂട്ടില്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 145 ആയി ഉയര്‍ന്നു. 5000 പേര്‍ക്കു പരുക്കേറ്റു. വീടുകള്‍ നഷ്ടമായ ലക്ഷക്കണക്കിനാളുകള്‍ പെരുവഴിയിലാണ്. കാണാതായവര്‍ക്കുവേണ്ടി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുന്നതിനിടെ, രക്ഷാപ്രവര്‍ത്തകരുടെ വിദഗ്ധസംഘവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ലബനനിലെത്തി.
തുറമുഖനഗരം പുനര്‍നിര്‍മിക്കാനുള്ള സഹായങ്ങള്‍ അഴിമതിക്കാരുടെ കൈകളില്‍ എത്തില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. തുറമുഖം സന്ദര്‍ശിച്ച മക്രോയെ വരവേറ്റ ജനക്കൂട്ടം, സര്‍ക്കാരിനെതിരെ മുദ്രാവാക്യം ഉയര്‍ത്തി.
നഗരത്തിന്റെ പകുതിയോളം തകര്‍ത്ത സ്‌ഫോടനത്തില്‍ 1500 കോടി ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായാണു പ്രാഥമിക കണക്ക്. ലബനനില്‍ രാഷ്ട്രീയമാറ്റം ആവശ്യമാണെന്നും മക്രോ പറഞ്ഞു. സഹായധനം സമാഹരിക്കുമെന്ന് ലോക ബാങ്ക് വ്യക്തമാക്കി. ഇറാഖ്, ഓസ്‌ട്രേലിയ, ജര്‍മനി, യുകെ എന്നിവ അടക്കം രാജ്യങ്ങളും സഹായവാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്.
ബെയ്‌റൂട്ടിലേത് ബോംബ് സ്‌ഫോടനമാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ബെയ്‌റൂട്ട് സ്‌ഫോടനം ആക്രമണമാകാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടില്ലെന്ന് യുഎസ്. ഇതു സംബന്ധിച്ച ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നു വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക് മെഡോസ് പറഞ്ഞു.
രാജ്യാന്തര അന്വേഷണം വേണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലും ആവശ്യപ്പെട്ടു. തുറമുഖത്തു സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് ശേഖരത്തിനു തീപിടിച്ചാണു ചൊവ്വാഴ്ച സ്‌ഫോടനമുണ്ടായത്.
https://www.facebook.com/Malayalivartha



























