അമേരിക്കയില്‍ ടൈംസ് സ്‌ക്വയറില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും... ആഘോഷത്തിന്റെ ഭാഗമായി എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങ് ഓറഞ്ച്, വെള്ള, പച്ച എന്നീ വര്‍ണദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. ഇത് ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ രാജ്യസ്‌നേഹത്തിന്റെ തെളിവാണെന്നും സംഘാടകര്‍

അമേരിക്കയില്‍ ടൈംസ് സ്‌ക്വയറില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും. യു.എസിലെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ അസോസിയേഷനാണ് ഇന്ത്യന്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ പദ്ധതിയിടുന്നത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്രിക്കട്ട് എന്നിവിടങ്ങളിലെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ അസോസിയേഷനുകള്‍ (എഫ്.ഐ.എ) 2020 ആഗസ്റ്റ് 15 ന് ടൈംസില്‍ ആദ്യത്തെ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തി ചരിത്രം സൃഷ്ടിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമായാണെന്നും, ന്യൂയോര്‍ക്കിലെ കോണ്‍സല്‍ ജനറല്‍ ഒഫ് ഇന്ത്യ രണ്‍ദീര്‍ ജയ്‌സ്വാള്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കുമെന്നും സംഘടന വ്യക്തമാക്കി.
ആഘോഷത്തിന്റെ ഭാഗമായി എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങ് ഓറഞ്ച്, വെള്ള, പച്ച എന്നീ വര്‍ണദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. ഇത് ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ രാജ്യസ്‌നേഹത്തിന്റെ തെളിവാണെന്നും സംഘാടകര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























