കാമുകിക്ക് സര്‍പ്രൈസ് ഒരുക്കിയ കാമുകന് കിട്ടിയത് എട്ടിന്റെ പണി; നൂറോളം ടീ ലൈറ്റ് കാന്‍ഡിലുകളും മറ്റ് ഒരുക്കങ്ങളും, കാമുകിയെയും കൂട്ടി എത്തുമ്പോൾ കണ്ടത് ഞെട്ടുന്ന കാഴ്ച, സ്വന്തം ഫ്‌ളാറ്റ് നിന്ന് കത്തുന്നത് നേരിൽ കണ്ട് പതറി കാമുകൻ

പ്രണയ സാഫല്യത്തിനായും വിവാഹാഭ്യർത്ഥനയ്ക്കയും പുതുവഴികൾ തേടുകയാണ് പലരും. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വഴികൾ തേടി പണികിട്ടിയും ഹിറ്റായും അങ്ങനെ പോകുന്ന വാർത്തകൾ നാം കണ്ടതാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക് വരുന്നത്. വിവാഹാഭ്യര്‍ത്ഥന നടത്താന്‍ കാമുകിക്ക് സര്‍പ്രൈസ് ഒരുക്കിയ കാമുകന് എട്ടിന്റെ പണികിട്ടിയ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത്തരത്തിൽ നൂറോളം ടീ ലൈറ്റ് കാന്‍ഡിലുകളും മറ്റ് ഒരുക്കങ്ങളും നടത്തി കാമുകിയെയും കൂട്ടി എത്തുമ്പോഴാണ് സ്വന്തം ഫ്‌ളാറ്റിൽ തീകത്തുന്നത് കണ്ടത്. യുകെയിലെ ഷെഫീല്‍ഡ് സ്വദേശിയായ ആല്‍ബര്‍ട്ട് ആന്‍ഡ്രേയ്ക്കാണ് ഇത്തരത്തിൽ പണി കിട്ടിയത്.
അതേസമയം ഇവർ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇതേതുടർന്ന് കാമുകിയോട് വിവാഹക്കാര്യം തുറന്ന് സംസാരിക്കാനുള്ള തയ്യാറെടുപ്പിനായാണ് ഇത്തരത്തിൽ വന്‍ സര്‍പ്രൈസ് ഒരുക്കിയത്. വീട് മുഴുവന്‍ ഒരുക്കി, അലങ്കരിച്ച്, ടീ ലൈറ്റ് കാന്‍ഡിലെല്ലാം നിരത്തിവച്ച്, വൈന്‍ കുപ്പിയും ഗ്ലാസുകളുമെല്ലാം മേശപ്പുറത്ത് തയ്യാറാക്കി വെച്ച ശേഷമാണ് ആല്‍ബര്‍ട്ട് കാമുകിയെ ഓഫീസില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനായി വീട്ടില്‍ നിന്നിറങ്ങിയത് തന്നെ.
അങ്ങനെ തിരികെ വരുമ്പോള്‍ ഈ ഒരുക്കങ്ങളെല്ലാം കണ്ട് കാമുകി ഞെട്ടിത്തരിച്ചുപോകുമെന്നായിരുന്നു ആല്‍ബര്‍ട്ടിന്റെ പ്രതീക്ഷ എന്നത്. ഫ്ലാറ്റിലേക്ക് എത്തിയ ആല്ബര്ട് കാഴ്ച. ആരോ വിളിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് യൂണിറ്റോളം ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.
എന്നാൽ എന്താണ് സംഭവിച്ചതെന്ന് ആദ്യമൊന്നും ആല്‍ബര്‍ട്ടിന് മനസിലായില്ല. പിന്നീട് ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോഴാണ് കാമുകിക്ക് ‘സര്‍പ്രൈസ്’ നല്‍കുന്നതിനായി വീട് ഒരുക്കിയ കാര്യവും, നൂറോളം ടീ ലൈറ്റ് കാന്‍ഡിലുകള്‍ കത്തിച്ചുവച്ച കാര്യവുമെല്ലാം ആല്‍ബര്‍ട്ട് വെളിപ്പെടുത്തിയത്. കാന്‍ഡില്‍ ലൈറ്റുകളില്‍ നിന്ന് തീ പടര്‍ന്നാണ് ഫ്‌ളാറ്റ് നിമിഷനേരത്തിൽ കത്തി നശിച്ചത്. വീട്ടിനകത്ത് ആരുമില്ലാത്തതിനാല്‍ തന്നെ തീ പടരുന്നത് കണ്ട അയല്‍വാസികളാണ് സംഭവം ഫയര്‍ സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. ഇതേതുടർന്നാണ് തീ ശമിപ്പിച്ചത്.
https://www.facebook.com/Malayalivartha



























