ഇസ്രായേലിനെ ലക്ഷ്യമിട്ട് അഗ്നിപടര്‍ത്തുന്ന ബലൂണുകള്‍ വിക്ഷേപിച്ച ഗസയ്‌ക്ക് തിരിച്ചടി നൽകി ഇസ്രായേൽ; തിരിച്ച് ആക്രമണം നടത്തി; ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല; സംഭവത്തില്‍ ഹമാസ് പ്രതികരിച്ചിട്ടില്ല

ഗസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിനെ ലക്ഷ്യമിട്ട് ആണ് ആക്രമണം നടന്നിരിക്കുന്നത്. ഗസാ മുനമ്ബില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അധിനിവേശ സൈന്യം അറിയിച്ചു . ഹമാസ് അധീനതയിലുള്ള ഗസാ ഇസ്രായേലിനെ ലക്ഷ്യമിട്ട് അഗ്നിപടര്‍ത്തുന്ന ബലൂണുകള്‍ വിക്ഷേപിച്ചതിന് തിരിച്ചടിയായിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി അഗ്നി ബലൂണുകള്‍ ഗസയില്‍നിന്നു വിക്ഷേപിക്കപ്പെട്ടതായി ഇസ്രായേല്‍ സൈന്യം . ഭൂഗര്‍ഭ സങ്കേതങ്ങളും നിരീക്ഷണ പോസ്റ്റുകളും ഉള്‍പ്പെടെ നിരവധി ഹമാസ് ലക്ഷ്യങ്ങള്‍ക്കുനേരെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ടാങ്കുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ പറഞ്ഞിരിക്കുന്നത്. . ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തില്‍ ഹമാസ് പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. . ഗസയില്‍നിന്നു വിക്ഷേപിച്ച അഗ്നിബലൂണുകള്‍ മൂലം ഇസ്രായേലിലെ 60 ഇടങ്ങളില്‍ തീപിടിത്തമുണ്ടായി. എന്നാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് തെക്കന്‍ ഇസ്രായേലിലെ അഗ്‌നിശമന സേന അറിയിക്കുകയുണ്ടായി. . 2018ലെ ഗസയിലുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെയാണ് സ്‌ഫോടക വസ്തുക്കള്‍ ബന്ധിച്ച ബലൂണും പട്ടവും ഒരു ആയുധമായി ഉയര്‍ന്നുവരികയായിരുന്നു. ഇത്തരത്തിലൂടെ ആക്രമണത്തിലൂടെ ആയിരക്കണക്കിന് ഇസ്രായേല്‍ ഫാമുകളും മറ്റും അഗ്നിക്കിരയായി.
https://www.facebook.com/Malayalivartha



























