സ്കോട്ലൻഡിൽ പാസഞ്ചർ ട്രെയിൻ പാളംതെറ്റി; മൂന്ന് പേർ മരണം

വടക്കു-കിഴക്കൻ സ്കോട്ലൻഡിൽ പാസഞ്ചർ ട്രെയിൻ പാളംതെറ്റി ഉണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. ടെയിനിന്റെ ലോക്കോപൈലറ്റും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
നിരവധി പോലീസ് ഉഗ്യോസ്ഥരെയും മെഡിക്കൽ സംഘത്തെയും നിരവധി ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിച്ചിരുന്നു. കനത്ത മഴയും തുടർന്നുണ്ടായ മണ്ണിടിച്ചിലുമാണ് ട്രെയിൻ പാളം തെറ്റുന്നതിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























