അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സഹോദരൻ റോബർട്ട് ട്രംപ് അന്തരിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് (72) അന്തരിച്ചു. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ന്യൂയോർക്കിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.
ബിസിനസ് എക്സിക്യുട്ടീവ്, റിയൽ എസ്റ്റേറ്റ് ഡവലപ്പർ എന്നി നിലകളിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. വെള്ളിയാഴ്ച ഡോണൾഡ് ട്രംപ് സഹോദരനെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു.
"അദ്ദേഹം എന്റെ സഹോദരൻ മാത്രമല്ല, എന്റെ ഏറ്റവും നല്ല സുഹൃത്തും ആയിരുന്നു. അദ്ദേഹത്തിന്റെ ഓർമകൾ നിലനിൽക്കും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കുക'- ട്രംപ് ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha



























