അമേരിക്കയിൽ കോവിഡ് ഭീതി അസ്തമിക്കുന്നില്ല: 24 മണിക്കൂറിനിടെ 40,000ലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചു, 600ലേറപ്പേർ മരിച്ചു; ആകെ രോഗ ബാധിതർ 56 ലക്ഷം കടന്നു

അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ട്. ജോണ്സ്ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്ത് വിടുന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ രോഗ ബാധിതർ 56,11,152 ആയി.
അതേസമയം 1,73,688 പേരാണ് ഇവിടെ വൈറസ് ബാധിച്ച് മരിച്ചത്. രോഗമുക്തരുടെ എണ്ണം 30 ലക്ഷത്തിലേക്ക് എടുക്കുന്നുവെന്നത് മാത്രമാണ് ആശ്വാസം. 29,70,422 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,000ലേറെപ്പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 600ലേറപ്പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കലിഫോർണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോർക്ക്, ജോർജിയ എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.
രോഗബാധിതർ
കലിഫോർണിയ- 6,34,722, ടെക്സസ്- 5,76,094, ഫ്ളോറിഡ-5,71,242, ന്യൂയോർക്ക്- 456,116, ജോർജിയ- 238,861, ഇല്ലിനോയിസ്- 209,186, അരിസോണ - 1,94,005, ന്യൂജഴ്സി - 1,93,645, നോർത്ത് കരോലിന - 1,45,994, ലൂസിയാന - 1,38,485.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം
കലിഫോർണിയ- 11,339, ടെക്സസ്- 9,541, ഫ്ളോറിഡ-10,098, ന്യൂയോർക്ക്- 32,920, ജോർജിയ- 4,727, ഇല്ലിനോയിസ്- 7,967, അരിസോണ - 4,506, ന്യൂജഴ്സി - 16,021, നോർത്ത് കരോലിന - 2,377, ലൂസിയാന - 4,526.
https://www.facebook.com/Malayalivartha



























