രാജ്യത്തിന്റെ സമ്പദ്ഘടനയെ എങ്ങനെ രക്ഷിക്കണമെന്ന് അദ്ദേഹത്തിന് അറിയാം; ജോ ബൈഡന് ഉറച്ച പിന്തുണയുമായി മിഷേൽ ഒബാമ

ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് ഉറച്ച പിന്തുണയുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ. വൈസ്പ്രസിഡന്റ് ആയിരിക്കെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ആളാണ് ബൈഡനെന്നും പ്രസിഡന്റ് പദത്തിൽ ഉജ്ജ്വലമായി പ്രവർത്തിക്കൻ അദ്ദേഹത്തിന് സാധിക്കുമെന്നും അവർ പറഞ്ഞു.
സത്യം പറയുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസിഡന്റായിരിക്കും ബൈഡൻ. നല്ല വിശ്വാസങ്ങളാണ് ബൈഡനെ മുന്നോട്ട് നയിക്കുന്നത്. രാജ്യത്തിന്റെ സന്പദ് ഘടനയെ എങ്ങനെ രക്ഷിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം- അവർ പറഞ്ഞു.
ഒരു മഹമാരി ഉണ്ടായാൽ, ദുരന്തം ഉണ്ടായാൽ അതിനെ എല്ലാം എങ്ങനെ തരണം ചെയ്യണമെന്നും രാജ്യത്തെ എങ്ങനെ മുന്നോട്ട് നയിക്കണമെന്നും ബൈഡന് നല്ല ധാരണയുണ്ട്- മിഷേൽ കൂട്ടിച്ചേർത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കണ്വൻഷനുകളുടെ ഭാഗമായി മുൻകൂട്ടി തയാറാക്കിയ വീഡിയോയിലൂടെയാണ് മിഷേൽ ഒബാമ ജോ ബൈഡൻ വിജയിക്കേണ്ടതിന്റെ ആവശ്യകതകൾ വിവരിച്ചത്.
https://www.facebook.com/Malayalivartha



























