ട്രംപിന്റെ ഇടപെടൽ ശ്രദ്ധേയം: കശ്മീർ വിഷയത്തിൽ ഇടപെട്ടതും തുണയായി: സമാധാനത്തിന്റെ നോബൽ സമ്മാന പുരസ്കാരത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നോമിനേഷനിൽ

കൊറോണ വൈറസിനെ കുറിച്ചുള്ള വിവരം ആദ്യഘട്ടത്തിൽ ലോകത്തിൽ നിന്നും മറച്ചു വച്ചു എന്നു പറഞ്ഞു ട്രംപ് ചൈനയെ ക്രൂശിക്കാത്ത നേരമില്ല. ലോകാരോഗ്യസംഘടനയും ചൈനയും ഒന്നിച്ചുചേർന്ന് ലോകത്തെ ചതിച്ചുവെന്ന് ട്രംപ് പലപ്പോഴും ആവർത്തിക്കുന്നുമുണ്ട്. എന്തിനു കൊറോണ ചൈനീസ് രോഗമെന്നു വരെ ട്രംപ് വിശേഷിപ്പിക്കുകയുണ്ടായി.. എന്നാൽ ഇപ്പോൾട്രംപിനെതിരെ പുറത്തുവരുന്ന വിവരം ലോകത്തെ തന്നെ നടക്കുന്നതാണ്... രോഗവിവരം ലോകത്തെ മറച്ചുവെച്ചു എന്ന് പറഞ്ഞ് ചൈനയെ ശപിക്കുന്ന ട്രംപ് അമേരിക്കൻ ജനതയോട് കാട്ടിയത് അതിനേക്കാൾ വലിയ ചതി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം... കോവിഡ് ഗുരുതരമാണെന്നറിഞ്ഞിട്ടും നിസാരവത്കരിക്കാനായിരുന്നു ശ്രമം; ട്രംപിനെതിരെ ഒരു പ്രശസ്ത മാധ്യമ പ്രവർത്തകൻ ഒരു പുതിയ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ്.
അതീവ മാരകവും സാംക്രമികവുമാണ് പുതിയ കൊറോണ വൈറസെന്ന് ഫെബ്രുവരി ആദ്യം തന്നെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വ്യക്തമായ ധാരണയുണ്ടായിരുന്നതായി പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തകൻ ബോബ് വുഡ്വാർഡിന്റെ പുസ്തകത്തിൽ വെളിപ്പെടുത്തൽ. താനതിനെ നിസാരവത്കരിക്കാൻ ആഗ്രഹിക്കുന്നതായും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാതിരിക്കാനാണ് ഇത്തരത്തിലൊരു സമീപനമെന്നും വുഡ്വാർഡിന് നൽകിയ അഭിമുഖത്തിൽ ട്രംപ് സൂചിപ്പിച്ചതായി സെപ്റ്റംബർ 15 ന് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിൽ പറയുന്നു.
'റേജ്' (Rage) എന്ന വുഡ്വാർഡ് പുസ്തകത്തിൽ ട്രംപ് നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചേർത്തിട്ടുണ്ട്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷം മാർച്ച് 19 ന് നൽകിയ അഭിമുഖത്തിൽ താനെപ്പോഴും കൊറോണ വൈറസിനെ നിസാരമായി പരിഗണിക്കാൻ ആഗ്രഹിച്ചിരുന്നതായും ഇപ്പോഴും അത്തരത്തിൽ തന്നെ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു. രാജ്യത്ത് പരിഭ്രമാവസ്ഥ സൃഷ്ടിക്കാൻ താൻ ഒരുക്കമല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പതിനെട്ടോളം അഭിമുഖങ്ങളാണ് ട്രംപുമായി വുഡ്വാർഡ് നടത്തിയത്. ഫെബ്രുവരി ഏഴിന് നൽകിയ അഭിമുഖത്തിൽ വായുവിലൂടെയാണ് വൈറസ് പടരുന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു. സ്പർശിച്ചറിയാൻ സാധിക്കില്ലെങ്കിലും ശ്വസിക്കുന്നതിലൂടെ വൈറസ് ഉള്ളിലെത്തുമെന്നും സ്പർശനത്തേക്കാൾ ഗുരുതരമാണെതെന്നും ട്രംപ് കൂട്ടിച്ചേർത്തു. സാധാരണ ഫ്ളൂവിന് കാരണമാകുന്ന വൈറസിനേക്കാൾ ഏറെ അപകടകരമാണ് കൊറോണ വൈറസെന്നും ട്രംപ് അന്ന് പറഞ്ഞു. ആ അഭിമുഖത്തിന് ദിവസങ്ങൾക്കുശേഷം വൈറസ് നിയന്ത്രണവിധേയമാണെന്നും കൊറോണകേസുകൾ രണ്ടു ദിവസത്തിനുള്ളിൽ പാടെ ഇല്ലാതാകുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
യഥാർഥ സ്ഥിതി ജനങ്ങളിൽ നിന്ന് മറച്ചു വെയ്ക്കുന്നതായി വുഡ് വാർഡിനോട് ട്രംപ് വെളിപ്പെടുത്തിയിരുന്നു. വൈറസിനെ കുറിച്ച് അന്ന് പുറത്തു വന്ന ചില 'ഞെട്ടിക്കുന്ന സത്യങ്ങ'ളും ട്രംപ് അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. പ്രായമായവർ മാത്രമല്ല ധാരാളം ചെറുപ്പക്കാരും വൈറസിന്റെ പിടിയിലായെന്ന് ട്രംപ് അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഉത്സാഹവാനായ രാജ്യത്തലവനാണ് താനെന്നും രാജ്യത്തെയും ജനങ്ങളെയും സ്നേഹിക്കുന്നതിനാൽ ജനങ്ങളെ ഭയപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒ ബ്രയാൻ ജനുവരി 28 ന് നൽകിയ സംഗ്രഹത്തിൽ ട്രംപിന്റെ ഭരണകാലത്ത് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായിരിക്കുമിതെന്ന് സൂചന നൽകിയിരുന്നു. എന്നാൽ മേയ് മാസത്തിൽ വുഡ്വാർഡിന് നൽകിയ അഭിമുഖത്തിൽ ബ്രയാന്റെ മുന്നറിയിപ്പിനെ കുറിച്ച് ഓർമയില്ലെന്ന് ട്രംപ് പറഞ്ഞു. ജൂലായിലാണ് ട്രംപ് അവസാന അഭിമുഖം നൽകിയത്. കോവിഡിനെതിരെ ഫലപ്രദമായ നടപടികൾ കൈക്കൊണ്ടതായും തന്റെ കുറ്റമല്ല മറിച്ച് ഇതെല്ലാം ചൈനയുടെ കുറ്റമാണെന്നും ട്രംപ് ജൂലായിൽ പറഞ്ഞിരുന്നു.
കൊറോണവൈറസിനെതിരെയുള്ള പോരാട്ടത്തിൽ ട്രംപ് ഭരണകൂടത്തിനുണ്ടായ ഗുരുതരപിഴവാണ് നവംബർ മൂന്നിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായ ജോ ബൈഡൻ ഉയർത്തിക്കാട്ടുന്ന ഏറ്റവും രൂക്ഷവിമർശനം. ട്രംപ് ഭരണകൂടം വൈറസിനെ നിസാരവത്ക്കരിച്ചതാണ് രാജ്യമൊട്ടാകെ കൊറോണവ്യാപനം ഗുരുതരമാകാൻ കാരണമെന്നും വൈറസ് നിയന്ത്രണത്തിന് മാസങ്ങൾ വേണ്ടി വന്നത് ട്രംപിന്റെ നിസാരമായ സമീപനം കൊണ്ടാണെന്നുമാണ് ട്രംപ് നേരിടുന്ന ഗുരുതര ആരോപണം.
1,90,000 ത്തിലധികം പേർക്ക് കോവിഡ്ബാധമൂലം ജീവഹാനി സംഭവിച്ചെങ്കിലും വൈറസിനെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഭരണകൂടം പരാജയപ്പെട്ടിട്ടില്ലെന്ന് ബുധനാഴ്ച വൈറ്റഹൗസിൽ നടത്തിയ പതിവ് വാർത്താ സമ്മേളനത്തിൽ ട്രംപ് ആവർത്തിച്ചു. ഏതായാലും ഈ വിവരം അദ്ദേഹത്തിന്റെ പുസ്തകത്തിൽ അദ്ദേഹം ഉൾപ്പെടുത്തിയിരിക്കുകയാണ് ഇത് പുറത്തുവരുന്നതോടെ അമേരിക്കൻ ജനത എങ്ങനെ റബ്ബിനോട് അമേരിക്കൻ ജനത എങ്ങനെ ഡൊണാൾഡ് trumpനോട് പ്രതികരിക്കും എന്നതും ശ്രദ്ധേയമാണ്.
"
https://www.facebook.com/Malayalivartha



























