പോളിംഗ് ബൂത്തില്‍ ട്രംപിനെതിരേയുള്ള വാചകം എഴുതിയ ടീഷര്‍ട്ട് അനുവദിച്ചില്ല; യുവതി ടോപ്പ്ലെസ്സായി വോട്ട് ചെയ്തു

അമേരിക്കയില്‍ ഹാംപ്ഷെയറില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരേയുള്ള വാചകം ആലേഖനം ചെയ്ത ടി ഷര്‍ട്ട്ധരിച്ച് പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാനെത്തിയ യുവതിയോട് അത് അനുവദിക്കാനാവില്ലെന്ന് പറഞ്ഞതോടെ യുവതി ടോപ്പ് ലെസ്സായി വോട്ടു ചെയ്തു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. ട്രംപിനെതിരേയുള്ള സന്ദേശ പ്രചരണമാണെന്ന് ആരോപിച്ച് പോളിംഗ് സ്റ്റേഷനില്‍ വസ്ത്രം ധരിക്കാന്‍ സമ്മതിക്കാതെ വന്നതോടെയാണ് മേല്‍വസ്ത്രം ഊരിക്കളഞ്ഞ് യുവതി വോട്ടു ചെയ്തത്.
വോട്ടര്‍പട്ടികയില്‍ നോക്കി പേര് ഉറപ്പു വരുത്തുമ്പോഴാണ് ടൗണ്‍ മോഡറേറ്റര്‍ പോള്‍ സ്‌കഫീഡി യുവതിയുടെ നെഞ്ചിലേക്ക് നോക്കിയത്. '' മക് കെയ്ന്‍ ഹീറോ, ട്രംപ് സീറോ '' എന്നായിരുന്നു യുവതി ധരിച്ചു കൊണ്ടു വന്ന ടീ ഷര്‍ട്ടിലെ വാചകം. വോട്ടു ചെയ്യുമ്പോള്‍ ഒരു തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ സൂചിപ്പിക്കുന്ന വസ്ത്രം ധരിക്കരുതെന്ന് സ്‌കഫീഡി യുവതിയോട് പറഞ്ഞുകൊണ്ട് യുവതിയെ തടഞ്ഞു. അത്തരം നടപടികള്‍ പോളിംഗ് സ്റ്റേഷനകത്ത് വോട്ടു പിടിക്കുന്നതിന് തുല്യമായിമാറുമെന്നും പറഞ്ഞു.
അതേസമയം ബാലറ്റു പേപ്പറില്‍ ട്രംപിന്റെ പേരോ ട്രംപ് മത്സരിക്കുകയോ ചെയ്യുന്നില്ല. വിയറ്റ് നാം യുദ്ധകാലത്ത് തടവ് ശിക്ഷ വഹിച്ചിട്ടുള്ള മുന്‍ യുഎസ് സെനറ്ററായ മക് കെയ്ന്‍ ട്രംപിന്റെ വലിയ വിമര്‍ശകനാണ്. 2018-ല്‍ മരണമടയുകയും ചെയ്തു.
തൊട്ടടുത്ത് അമേരിക്കന്‍ പതാകയുടെ ചിത്രം ആലേഖനംചെയ്ത ടീ ഷര്‍ട്ട് ധരിച്ച മറ്റൊരു യുവതിയെ ചൂട്ടിക്കാട്ടി , എന്തുകൊണ്ടാണ് തന്നെ ഈ ടീ ഷര്‍ട്ട് ധരിക്കുന്നതില്‍ നിന്നും തടയുന്നതെന്ന് ഇവര്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണമാകുന്ന രീതിയില്‍ ഒരു മണ്ഡലത്തിലും ആള്‍ക്കാര്‍ ഒരു വസ്തുവും വിതരണം ചെയ്യാനോ ധരിക്കാനോ പാടില്ലെന്ന ന്യൂ ഹാംപ്ഷെയര്‍ സ്റ്റേറ്റിന്റെ നിയമാവലി സ്‌കഫീഡി വായിച്ചു കേള്‍പ്പിച്ചു. ഇങ്ങിനെയുള്ള നിയമലംഘനത്തിന് 1000 ഡോളര്‍ പിഴ ഇടുമെന്നും വ്യക്തമാക്കിയതോടെ ഞാന്‍ ഷര്‍ട്ട് ഊരുകയല്ലേ വേണ്ടതെന്നും നിങ്ങള്‍ക്ക് അതുമതിയോ എന്നും യുവതി ചോദിച്ചു.
അത് നിങ്ങളുടെ ഇഷ്ടം എന്ന് പ്രതികരിച്ചപ്പോള്‍ അവര്‍ പിന്തിരിഞ്ഞ് പോകുമായിരിക്കും എന്ന് സ്‌കഫീഡി വിചാരിച്ചെങ്കിലും അവരുടെ പ്രതികരണം മറ്റൊരു രീതിയിലായിരുന്നു. ഇതെങ്ങിനെയുണ്ടെന്ന് ചോദിച്ചു കൊണ്ട് അവര്‍ വസ്ത്രമൂരി. ആരെങ്കിലും പ്രതികരിക്കും മുമ്പ് അവര്‍ നടന്നുപോയി വോട്ടു ചെയ്തു . ഈ സമയത്ത് കെട്ടിടത്തില്‍ 15-ലധികം വോട്ടര്‍മാരുണ്ടായിരുന്നു. വോട്ട് ചെയ്ത ശേഷം തിരികെ വന്ന അവര്‍ വാതില്‍ക്കല്‍ നിന്നുകൊണ്ട് ടീഷര്‍ട്ട് ഇടുകയും ചെയ്തു.
അതേസമയം പൊതുവേദിയില്‍ മാന്യതയില്ലാതെ പെരുമാറിയതിന് ഇവര്‍ക്കെതിരേ കേസ് വരും. പൊതുവേദിയില്‍ വ്യക്തികള്‍ മാന്യത പാലിക്കണമെന്നാണ് ന്യൂഹാംപ്ഷെയറിലെ നിയമം. അശ്ളീല പ്രദര്‍ശനം, പരസ്ത്രീ ഗമനം, ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയ പെരുമാറ്റങ്ങള്‍ കേസിനാസ്പദമാകുന്നതാണ്.
https://www.facebook.com/Malayalivartha



























