ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ ധാരണ.... കിഴക്കന്‍ ലഡാക്കില്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം ലഘൂകരിക്കാനായി അഞ്ച് ധാരണകളിലാണ് ഇരുരാജ്യങ്ങളും എത്തിച്ചേര്‍ന്നത്

ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ ധാരണയായി. കിഴക്കന്‍ ലഡാക്കില്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം ലഘൂകരിക്കാനായി അഞ്ച് ധാരണകളിലാണ് ഇരുരാജ്യങ്ങളും എത്തിച്ചേര്‍ന്നത്. രാജ്യാതിര്‍ത്തിയുമായി ബന്ധപ്പെട്ടുള്ള നിലവിലുള്ള എല്ലാ കരാറുകളും കീഴ്വഴക്കങ്ങളും അംഗീകരിക്കുക, സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കുക, സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നടപടികള്‍ ഒഴിവാക്കുക, അകലംപാലിക്കുക തുടങ്ങിയവ നടപ്പാക്കാനാണ് തീരുമാനമെടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാര്‍ സംയുക്ത പ്രസ്താവനയിറക്കി.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് ക്വിയുമായി മോസ്‌ക്കോയില്‍ ഷാംഗ്ഹായ് സഹകരണ സംഘം സമ്മേളനത്തിനിടെയാണ് ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ച്ച രണ്ടു മണിക്കൂറിലധികം നീണ്ടു. ചര്‍ച്ചയില്‍, അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളില്‍ ഇന്ത്യ കടുത്ത ആശങ്കയറിയിച്ചു.ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ മറികടന്നുവെന്ന വാദം തെറ്റാണെന്നും എസ്.ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ക്വിയോട് പറഞ്ഞു. സേനാ പിന്മാറ്റത്തിനുള്ള ധാരണകള്‍ ലംഘിക്കരുതെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍മാര്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ ധാരണയായിട്ടുണ്ട്.തിങ്കളാഴ്ച പാങ്ങോംഗ് തടാകത്തിന് സമീപമുണ്ടായ പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യ-ചൈന ചര്‍ച്ച നടന്നത്. പാങ്ങോംഗ് തടാ കത്തിലെ ഫിംഗര്‍ പോയിന്റ് മൂന്നിനോട് ചേര്‍ന്നാണു ചൈനയുടെ വലിയ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha



























