തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം; പഠാന്‍കോട്ട് തീവ്രവാദ ആക്രമണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം ;പാകിസ്ഥാനെ പ്രതിരോധത്തിലാക്കി ഇന്ത്യയും അമേരിക്കയും

പാകിസ്ഥാനെ പ്രതിരോധത്തിലാക്കി ഇന്ത്യയും അമേരിക്കയും ഒന്നിച്ച് ഒരു തീരുമാനം എടുത്തിരിക്കുകയാണ്.. എന്നാൽ പാകിസ്ഥാനെ കൊണ്ട് അത് നടപ്പിലാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ആണ് ഇപ്പോൾ ആശങ്ക ഉള്ളത്......തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പാകിസ്താന്‍ അടിയന്തിരവും സുസ്ഥിരവും പിന്‍വലിക്കാനാവാത്തതുമായ നടപടി സ്വീകരിക്കേണ്ടതാണെന്ന് ഇന്ത്യയും യുഎസ് സംയുക്ത പ്രസ്താവന നടത്തുകയും ചെയ്തു . പോരാത്തതിന് മുംബൈ പഠാന്‍കോട്ട് തീവ്രവാദ ആക്രമണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഇരുരാജ്യങ്ങളും പാകിസ്താനോട് ആവശ്യപ്പെടുകയും ചെയ്തു .തീവ്രവാദത്തിനെതിരേ നടന്ന ഇന്ത്യ യുഎസ് സംയുക്ത തീവ്രവാദ വിരുദ്ധ പ്രവര്‍ത്തന സംഘത്തിന്റെ 17ാമത്തെ യോഗത്തിനു ശേഷമായിരുന്നു സംയുക്ത പ്രസ്താവനയിറക്കിയത്. നിഴല്‍ തീവ്രവാദത്തെ തള്ളിപ്പറഞ്ഞ സംയുക്ത പ്രസ്താവനയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെയും ശക്തമായി അപലപിക്കുകയും ചെയ്തു .
ഇന്ത്യന്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിലെ തീവ്രവാദ വിരുദ്ധ ജോയിന്റ് സെക്രട്ടറി മഹാവീര്‍ സിംഗ്വിയും അമേരിക്കന്‍ സംഘത്തെ തീവ്രവാദ വിരുദ്ധ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്റര്‍ നാഥന്‍ സെയില്‍സും നയിക്കുകയുണ്ടായി . തീവ്രവാദത്തിനെതിരേ ഇന്ത്യന്‍ സര്‍ക്കാരിനും ഇന്ത്യന്‍ ജനതക്കുമുള്ള പിന്തുണ അമേരിക്ക അറിയിക്കുകയും ചെയ്തു . യുഎന്‍ തീവ്രവാദ പട്ടികയിലുള്‍പ്പെട്ട അല്‍-ഖ്വയ്ദ, ഐസിസ്, ലഷ്‌കര്‍ ഇ-തയ്യിബ, ജയ്ഷ്-ഇ-മുഹമ്മദ് , ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നിവയുയര്‍ത്തുന്ന വെല്ലുവിളികളെയും അവയെ സംയുക്തമായി എങ്ങനെ നേരിടാമെന്നതിനെകുറിച്ചുമുള്ള ചര്‍ച്ചകളും നടക്കുകയുമാണ് .എന്നാൽ ഈ ആവശ്യങ്ങൾ നടപ്പിലാക്കാൻ സാധിക്കുമോ എന്ന കാര്യത്തിലാണ് സംശയം ഉള്ളത്, കാരണം പാകിസ്ഥാന്റെ തീവ്ര വാദ രാഷ്ട്രീയ നയങ്ങൾ മാറുമോ എന്നതും കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha



























