1000 ചൈനീസ് പൗരന്മാരുടെ വീസകള്‍ അമേരിക്ക റദ്ദു ചെയ്തു

ചൈനീസ് പൗരന്മാരുടെ വീസകള്‍ റദ്ദാക്കി അമേരിക്കയുടെ നീക്കം. 1000 ചൈനീസ് പൗരന്മാരുടെ വീസകള്‍ അമേരിക്ക റദ്ദു ചെയ്തു കഴിഞ്ഞു . സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി സ്വീക്കരിച്ചത്. മേയ് 29-ന് പുറത്തുവന്ന പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരമായിരുന്നു നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര സുരക്ഷാ വക്താവ് അറിയിക്കുകയും ചെയ്തു .
അതീവരഹസ്യമായ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ള, ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും വീസകള്‍ തടഞ്ഞുവയ്ക്കുമെന്ന് യുഎസ് ആഭ്യന്തരസുരക്ഷാ മേധാവി ചാഡ് വൂള്‍ഫ് നേരത്തെ വ്യക്തമാക്കിയിരുന്നു . കൊറോണ വൈറസ് ഗവേഷണങ്ങള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപണമുയർത്തിയിരുന്നു .
https://www.facebook.com/Malayalivartha



























