സോണിയയുടെ നിശബ്ദതയേയും നിസ്സംഗതയേയും ചരിത്രം വിലയിരുത്തും; സോണിയ ഗാന്ധിക്കെതിരെ കങ്കണ റണാവത്ത്

മഹാരാഷ്ട്രയിൽ കങ്കണയും സർക്കാരും തമ്മിൽ തുറന്ന പോര് നടക്കുകയാണ്. എന്നാൽ ഇതിനിടെ കങ്കണ റണാവത്ത് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ലക്ഷ്യമാക്കി പ്രസ്താവന ഇറക്കി . സര്‍ക്കാരിന് പിന്തുണ നല്‍കുകയാണ് സോണിയ ഗാന്ധി ചെയ്യുന്നത് എന്നവർ പറഞ്ഞു. സോണിയ ഇടപെട്ട് സ്ത്രീകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണം എന്ന് കങ്കണ ആവശ്യപ്പെടുകയും ചെയ്തു . സോണിയയുടെ നിശബ്ദതയേയും നിസ്സംഗതയേയും ചരിത്രം വിലയിരുത്തുമെന്ന് കങ്കണ പറഞ്ഞു
"പ്രിയപ്പെട്ട ബഹുമാന്യ സോണിയാജി, എന്റെ നേര്‍ക്കുള്ള നിങ്ങളുടെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പെരുമാറ്റത്തില്‍ സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് അല്‍പ്പം പോലും മനോവിഷമം തോന്നുന്നില്ലേ? ഡോക്ടര്‍ ബി.ആര്‍. അംബേദ്കര്‍ നമുക്ക് നല്‍കിയ ഭരണഘടനയിലെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് നിങ്ങള്‍ ആവശ്യപ്പെടില്ലേ" കങ്കണ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha



























