ഇസ്രയേലുമായി സമാധാന കരാറിന് ബഹ്‌റൈന്‍, ഇസ്രയേലുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടുന്ന നാലാമത്തെ അറബ് രാഷ്ട്രമായി ബഹ്‌റൈന്‍

ബഹ്‌റൈന്‍ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ഫോണില്‍ ചര്‍ച്ച നടത്തിയതിനു ശേഷം ഇരുരാജ്യങ്ങളും ഒന്നിച്ചു നീങ്ങാന്‍ തയാറാണെന്ന് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേലുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടുന്ന നാലാമത്തെ അറബ് രാഷ്ട്രമാണ് ബഹ്‌റൈന്‍.
മധ്യപൂര്‍വദേശത്തു പുതിയ ചരിത്രം സൃഷ്ടിച്ച് നേരത്തെ യുഎഇയും ഇസ്രയേലും തമ്മില്‍ സമാധാന കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് മധ്യസ്ഥത വഹിച്ചത്.
യുഎസിന്റെ അടുത്ത സുഹൃത്തുക്കളായ ഇസ്രയേലും ബഹ്‌റൈനും സമാധാന കരാറിന് തയാറായി എന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. യുഎസ്, ബഹ്‌റൈന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയും ട്രംപ് പങ്കുവച്ചു. ഇരുരാജ്യങ്ങളുടേയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ വരുന്ന ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പിടുമെന്നാണ് വിവരം. നവംബര്‍ മൂന്നിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും രംഗത്തിറങ്ങുന്ന ട്രംപിന് ഇത് മികച്ച മുന്നേറ്റത്തിനു സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
ഇസ്രയേലുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടുന്ന നാലാമത്തെ അറബ് രാഷ്ട്രമാണ് ബഹ്‌റൈന്‍. 30 ദിവസത്തിനുള്ളില്‍ ഇസ്രയേലുമായി സമാധാന കരാറില്‍ ഏര്‍പ്പെടുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് ബഹ്‌റൈനെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha



























