നെല്‍സന്‍ മണ്ടേലയുടെ അഭിഭാഷകനും വര്‍ണവിവേചന വിരുദ്ധ സമര സേനാനിയുമായ ജോര്‍ജ് ബിസോസ് അന്തരിച്ചു

അഞ്ചു ദശകത്തോളം മണ്ടേലയുടെ സ്വകാര്യ അഭിഭാഷകനും ആത്മസുഹൃത്തുമായിരുന്ന വര്‍ണവിവേചന വിരുദ്ധ സമര സേനാനി ജോര്‍ജ് ബിസോസ് (92) അന്തരിച്ചു.
രണ്ടാം ലോകമഹായുദ്ധ അഭയാര്‍ഥിയായാണ് ഗ്രീസില്‍ ജനിച്ച ബിസോസ് 1941-ല്‍, പതിമൂന്നാം വയസ്സില്‍ ദക്ഷിണാഫ്രിക്കയിലെത്തിയത്. വര്‍ണവിവേചനത്തിനെതിരായ നിയമപോരാട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. 1964-ല്‍ നെല്‍സന്‍ മണ്ടേലയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് മുതല്‍ അദ്ദേഹത്തിന്റെ അഭിഭാഷകനായിരുന്നു.
മണ്ടേലയുടെ ജയില്‍ മോചനത്തിനായുള്ള നടപടികള്‍ക്കും നേതൃത്വം നല്‍കി. ജനാധിപത്യ ഭരണം വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ നിയമപരിഷ്‌കരണ നടപടികളിലും മുഖ്യ പങ്കു വഹിച്ച ബിസോസ്, അവസാന കാലം വരെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.
https://www.facebook.com/Malayalivartha



























