കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഉത്തരകൊറിയയില്‍ ഷൂട്ട് അറ്റ് സൈറ്റ്!

അതിര്‍ത്തി കടന്ന് ഉത്തര കൊറിയയില്‍ പ്രവേശിക്കുന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ വെടിവെച്ചു കൊല്ലാന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്ത് ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തരകൊറിയയുടെ വാദം. കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനാണ് ഉത്തരകൊറിയയില്‍ 'ഷൂട്ട് അറ്റ് സൈറ്റ്' നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോഴ്സ്(കൊറിയ) കമാന്‍ഡറെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വൈറസ് വ്യാപനം തടയുന്നതിനായി ചൈനയുമായുള്ള അതിര്‍ത്തി ഉത്തര കൊറിയ അടച്ചിട്ടു. അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ വരെയുള്ള ദൂരം ബഫര്‍ സോണാക്കി. ഇതോടെ നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























