ഐക്യതയാണ് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള വിജയപാത; അമേരിക്കയില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടുവെന്ന് പ്രസിഡന്റ് ജോ ബൈഡന്
അമേരിക്കയില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടുവെന്ന് പ്രസിഡന്റ് ജോ ബൈഡന്. അമേരിക്കയുടെ നാല്‍പ്പത്തിയാറാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യതയാണ് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള വിജയപാതയെന്ന് ബൈഡന് പറഞ്ഞു. ഐക്യത്തെ പറ്റി സംസാരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഭാവന മാത്രമാണെന്ന് തനിക്കറിയാം. ഐക്യത്തോടെ നിന്നുവേണം പ്രതിസന്ധികളെ നേരിടാന്‍. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തിരിച്ചറിഞ്ഞെന്നും ബൈഡന് വ്യക്തമാക്കി.
https://www.facebook.com/Malayalivartha