Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

നേപ്പാള്‍ പ്രധാനമന്ത്രിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി; നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു; ചൈനയുടെ ബെല്‍ഡ് റോഡ് പദ്ധതി അവതാളത്തിലായി; കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമ്പോള്‍ നേപ്പാള്‍ അടുക്കുന്നത് ഇന്ത്യയോട്; ഷി ജിന്‍ പിങ്ങിന് മുഖത്തേറ്റ അടി

25 JANUARY 2021 09:58 AM IST
മലയാളി വാര്‍ത്ത

അധികാര തര്‍ക്കം രൂക്ഷമായപ്പോള്‍ ശര്‍മ ഒലി ആ കടുംകൈ ചെയ്യുമെന്ന് പാര്‍ട്ടിക്കാര്‍ കരുതിയില്ല. കൈയില്‍ ഇരുന്ന ഭരണം വലിച്ചെറിഞ്ഞത്തോടെ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ അതുബാധിക്കുകയായിരുന്നു. ഇതോടെ പാര്‍ട്ടിയും തീരുമാനമെടുത്തു, പ്രധാനമന്ത്രി ശര്‍മ ഒലിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍. പ്രധാനമന്ത്രി ഒലിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് നീക്കിയതായി ചെയര്‍മാന്‍ പ്രചണ്ഡയെ പിന്തുണക്കുന്ന വക്താവ് നാരായണ്‍കാജി ശ്രേഷ്ഠ അറിയിച്ചു. ഇതോടെ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നിരിക്കുകയാണ്.

നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകരുമ്പോള്‍, തകരുന്നത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ സ്വപ്‌നങ്ങള്‍ കൂടിയാണ്. ദശലക്ഷക്കണക്കിന് ഡോളറുകളാണ് ചൈന നേപ്പാളിന് അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കുള്‍പ്പെടെ നല്‍കിയത്. പുതിയ സില്‍ക്ക് റോഡെന്ന് വിശേഷിപ്പിക്കുന്ന ഷി ജിന്‍പിങിന്റെ ബെല്‍റ്റ് റോഡ് പദ്ധതിക്കുവേണ്ടിയും കോടിക്കണക്കിന് ഡോളര്‍ ചൈന നേപ്പാളില്‍ നിക്ഷേപിച്ചിരുന്നു. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടു കഴിഞ്ഞ അടുത്ത വരുന്ന സര്‍ക്കാര്‍ ചൈനയോട് ഒരു താല്‍പര്യവും കാണിക്കുകയില്ല. അവര്‍ ഇന്ത്യയോട് തന്നെ വീണ്ടും അടുക്കും. നേപ്പാളിലെ ഭൂരിഭാഗം ജനതയും ആഗ്രഹിക്കുന്നതും അത്തരമൊരു ബന്ധമാണ്. ഈ സാഹചര്യത്തില്‍ ചൈന ചെലവഴിച്ച കോടികണക്കിന് രൂപ പാഴാകുമെന്നാണ് കരുതുന്നത്. നേപ്പാളില്‍ രാഷ്ട്രീയ അസ്ഥിരത രൂപപ്പെട്ട പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചൈനീസ് പ്രതിനിധികള്‍ എത്തിയതു തന്നെ നേപ്പാളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഒലി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യുഎംഎല്‍ പുനരുജ്ജീവിപ്പിച്ചേക്കുമെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. ഡിസംബറില്‍ പാര്‍ട്ടിയുടെ രണ്ടു ചെയര്‍മാന്‍മാരില്‍ ഒരാളായിരുന്ന ഒലിയെ തല്‍സ്ഥാനത്ത് നിന്ന് എതിര്‍വിഭാഗം നീക്കം ചെയ്തിരുന്നു. പകരം മാധവ് നേപ്പാളിനെ പാര്‍ട്ടിയുടെ രണ്ടാമത്തെ ചെയര്‍മാനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പ്രചണ്ഡയാണ് പാര്‍ട്ടിയുടെ ഒന്നാം ചെയര്‍മാന്‍.

മുന്‍ പ്രധാനമന്ത്രിമാരായ പുഷ്പ കമല്‍ ദഹലിന്റെയും മാധാവ് നേപ്പാളിന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയിലെ എതിരാളികളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമാണ് ഒലി നേരിട്ടിരുന്നത്. ഒലി ഭരണഘടനാവിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും ഒലിയോട് പാര്‍ട്ടിയിലെ എതിര്‍വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒലിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അതിനാല്‍ പാര്‍ട്ടിയുടെ കേന്ദ്രസമിതി നല്‍കിയ എക്സിക്യൂട്ടീവ് അവകാശങ്ങള്‍ ഉപയോഗിച്ചാണ് തീരുമാനം കൈക്കൊളളുന്നതെന്നും ശ്രേഷ്ഠ പറഞ്ഞു.

പാര്‍ട്ടിക്കകത്തെ ഭിന്നതകളെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ കഴിഞ്ഞ ഡിസംബര്‍ 20ന് ഒലി പ്രസിഡന്റിന് ശുപാര്‍ശ ചെയ്തിരുന്നു. പ്രചണ്ഡയുമായുളള അധികാരതര്‍ക്കം രൂക്ഷമായാതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ആവശ്യപ്പെട്ടത്. ഒലിയുടെ ശുപാര്‍ശ പ്രസിഡന്റ് അംഗീകരിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ എന്‍സിപി രണ്ടായി പിളരുകയും തങ്ങള്‍ക്കാണ് ആധികാരികതയെന്ന് അവകാശപ്പെട്ട് രണ്ടുവിഭാഗവും രംഗത്തെത്തുകയും ചെയ്തു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൂര്യന്‍ ആര്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ചുളള നിയമവശങ്ങള്‍ പഠിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഒലി നയിച്ചിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍(യുഎംഎല്‍) പ്രചണ്ഡയുടെ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി(മാവോയിസ്റ്റ് സെന്റര്‍) പാര്‍ട്ടികള്‍ 2017 പൊതുതിരഞ്ഞടുപ്പ് വിജയത്തെ തുടര്‍ന്ന് 2018 മാര്‍ച്ചിലാണ് ലയിച്ചത്.

എന്നാല്‍ ശര്‍മ്മയുടെ തീരുമാനത്തിനെതിരെ നേപ്പാളില്‍ ഇപ്പോഴും പ്രതിഷേധം ശക്തമാണ്. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം ഭരണഘടന വിരുദ്ധമാണെന്നും പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാതെ പെട്ടെന്ന് എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് വലിയ നില നല്‍കേണ്ടി വരുമെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചിരുന്നു.

ഭരണഘടന വ്യവസ്ഥ അനുസരിച്ച് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രധാനമന്ത്രിക്ക് ഇല്ലെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ കൊണ്ടുവന്ന ഭരണഘടാന കൗണ്‍സില്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഒലിക്ക് ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഒലിക്കെതിരേയുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി പ്രധാനമന്ത്രി പദം ഒഴിയണമെന്ന് മാധവ്, പ്രചണ്ഡ വിഭാഗങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് അവസാനം പാര്‍ലമെന്റ് തന്നെ പിരിച്ചുവിടാനുള്ള തീരുമാനത്തിന് കാരണമായത്. പുതിയ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസ് മുതലെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (38 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (43 minutes ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (48 minutes ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (49 minutes ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (58 minutes ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (1 hour ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (1 hour ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (1 hour ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (1 hour ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (2 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (4 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (4 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (5 hours ago)

Malayali Vartha Recommends