Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

താലിബാനുമായി സമാധാനം ആവശ്യമില്ല; ബൈഡന്‍ നിലപാട് വ്യക്തമാക്കി; ഇന്ത്യയുടെ ആശങ്കക്ക് പരിഹാരം; അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ കടുത്ത സൈനിക നടപടിക്കൊരുങ്ങി ബൈഡന്‍; സൈനിക പിന്മാറ്റത്തിന് പിന്നാലെ താലിബാന്റെ ആക്രമണം അഫ്ഗാനില്‍ വര്‍ധിച്ചു

25 JANUARY 2021 11:00 AM IST
മലയാളി വാര്‍ത്ത

ട്രംപ് ഭരണകൂടം താലിബാനുമായി ഉണ്ടാക്കിയ സമാധാന കരാര്‍ പുന:പരിശോധിക്കുമെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ കടുത്ത സൈനിക നടപടിക്ക് ബൈഡന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സമാധാന കരാര്‍ പുനഃപരിശോധിക്കുന്ന വിവരം അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുല്ല മൊഹിബിനെ വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു. സൈനിക പിന്മാറ്റത്തിന് പിന്നാലെ താലിബാന്റെ ആക്രമണം അഫ്ഗാനില്‍ വര്‍ധിച്ചെന്നാണ് യു.എസ്. വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സമാധാന കരാര്‍ പുനഃപരിശോധിക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചത്.

സമാധാനാന്തരീക്ഷം നിലനിര്‍ത്താനും ഇസ്ലാമിക ഭീകരത ഇല്ലാതാക്കാനും എടുത്തു നയം താലിബാന്‍ അവസരമാക്കിമാറ്റി. ഇതോടെ നിരന്തരം അഫ്ഗാന്‍ ഭരണകൂടത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന ആക്രമണങ്ങളാണ് താലിബാന്‍ നടത്തുന്നത്. സൈനിക താവളത്തിന് നേരെ അക്രമം നടന്നതും ഗൗരവപൂര്‍വ്വമാണ് അമേരിക്ക നിരീക്ഷിക്കുന്നത്. സമാധാനകരാര്‍ അഫ്ഗാനില്‍ സ്ഥിരതയാര്‍ന്ന ഒരു ഭരണകൂടം ഉണ്ടാവാനാണ്. എന്നാല്‍ താലിബാന്‍ വിവിധ ഭീകര സംഘടനകളെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

ട്രംപ് അധികരത്തിലെത്തിയപ്പോള്‍ 9000ല്‍ താഴെ അമേരിക്കന്‍ സൈനികരേ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീടത് 12,000ത്തോളം പേരായി. സേനാ പിന്മാറ്റത്തിന് കാര്യമായ നീക്കങ്ങളൊന്നും ആദ്യ വര്‍ഷങ്ങളില്‍ ട്രംപ് നടത്തിയിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് യുഎസ് സേനയെ പിന്‍വലിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

യുഎസ് താലിബാന്‍ സമാധാനക്കരാര്‍ ഇന്ത്യയെ പരോക്ഷമായി ബാധിച്ചേക്കുമെന്ന് കരുതി തയാറെടുപ്പുകള്‍ നടത്തിയിരുന്നു. താലിബാന് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം കിട്ടുന്നത് കശ്മീര്‍ വിഘടനവാദികള്‍ക്ക് ഉത്സാഹം പകരുമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ടായിരുന്നു. മേഖലയിലെ വിഘടനവാദ നീക്കങ്ങള്‍ക്ക് ട്രംപിന്റെ കരാര്‍ കരുത്തു പകരുമെന്നും കരുതിയിരുന്നു. എന്നാല്‍, ബെഡന്‍ നയം തിരുത്തുന്നത് കാശ്മീരിലെ ഭീകരര്‍ക്ക് തിരിച്ചടിയും ഇന്ത്യയ്ക്ക് നേട്ടവുമാണ്.

ട്രംപിന്റെ സമാധാന കരാര്‍ പുനഃപരിശോധിക്കുമെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേശകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അയ്യായിരം കൊടും കുറ്റവാളികളായ താലിബാന്‍ ഭീകരരെ അഫ്ഗാന്‍ ഭരണകൂടം വിട്ടയച്ചതും ഇതേ കരാറനുസരിച്ചായിരുന്നു. ദോഹയില്‍ വെച്ചാണ് കരാര്‍ ഒപ്പിട്ടത്. ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങളും ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു. 18 മാസം നീണ്ട പത്ത് റൌണ്ട് ചര്‍ച്ചകളുടെ ഫലമാണ് സമാധാനക്കരാര്‍. മേഖലയിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും ഇസ്ലാമിക ഭീകരത ഇല്ലാതാക്കാനും എടുത്തു നയം പക്ഷെ താലിബാന്‍ അവസരമാക്കിമാറ്റി. ഇതോടെ നിരന്തരം അഫ്ഗാന്‍ ഭരണകൂടത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന ആക്രമണങ്ങളാണ് താലിബാന്‍ നടത്തുന്നത്.

18 വര്‍ഷം ഏഴ് മാസവും നീണ്ടുനിന്ന സംഘര്‍ഷത്തിന് വിരാമമാകുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ വര്‍ഷം ഫെബുവരിയില്‍ യു എസ്സും താലിബാനും ഒപ്പിട്ട സൈനിക പിന്മാറ്റ സമാധാനക്കരാരിനുണ്ടായിരുന്നത്. 32,000 സാധാരണ പൗരന്മരുള്‍പ്പടെ ഏകദേശം രണ്ട് ലക്ഷത്തോളം പേരുടെ ജീവനെടുത്ത, അനവധി കുടുംബങ്ങളെ അനാഥമാക്കിയതായിരുന്നു അഫ്ഗാനിലെ താലിബാന്‍ - യു എസ് സംഘര്‍ഷം. എന്നാല്‍ സംഘര്‍ഷാവസ്ഥക്ക് പരിഹാരമായിരുന്നില്ല ഈ സമാധാന കരാര്‍ എന്ന് പിന്നീട് തെളിയികുകയായിരുന്നു. സമാധാനത്തിന്റെ വഴിയിലേക്ക് മടങ്ങാന്‍ താലിബാന്‍ മടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (38 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (43 minutes ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (48 minutes ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (49 minutes ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (58 minutes ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (1 hour ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (1 hour ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (1 hour ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (1 hour ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (2 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (4 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (4 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (5 hours ago)

Malayali Vartha Recommends