അമേരിക്കയില്‍ ഡോക്ടര്‍മാര്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

അമേരിക്കയില്‍ ഇന്ത്യാക്കാരനായ ഡോക്ടറും ഒരു വനിതാ ഡോക്ടറും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. 43 കാരനായ ശിശുരോഗവിദഗ്ദ്ധന്‍ ഒരു വനിതാ ഡോക്ടറെ വെടിവച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് നിഗമനം. ഭരത് നാരുമാഞ്ചി എന്ന ഇന്ത്യന്‍ വംശജനാണ് കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്തത്. ടെക്‌സാസിന്റെ തലസ്ഥാനമായ ഹൂസ്റ്റണിലാണ് സംഭവം. കാതറിന്‍ ഡോഡ്‌സണ്‍ എന്ന ശിശുരോഗവിദഗ്ദ്ധയാണ് കൊല്ലപ്പെട്ടത്.
ചില്‍ഡ്രന്‍സ് മെഡിക്കല്‍ ഗ്രൂപ്പി(സിഎംജി)ന്റെ ഓഫീസിലേക്ക് തോക്കുമായി എത്തിയ ഇയാള്‍ കെട്ടിടത്തിനുള്ളിലുള്ളവരെ ബന്ദികളാക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടക്കത്തില്‍ ഇയാള്‍ നിരവധി പേരെ ബന്ദികളാക്കിയിരുന്നു. എന്നാല്‍ ചിലരെ രക്ഷപെടാന്‍ അനുവദിച്ച ഇയാള്‍ കാതറിന്‍ ഡോഡ്‌സണെ മോചിപ്പിച്ചിരുന്നില്ല.
തുടര്‍ന്ന് ഇയാളെ അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കെട്ടിടത്തിനകത്ത് പ്രവേശിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുവരേയും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡോഡ്‌സണെ വെടിവെച്ച ശേഷം ഭരത് സ്വയം വെടിവെച്ച് മരിച്ചതായാണ് പൊലീസ് നിഗമനം.
https://www.facebook.com/Malayalivartha


























