കാലിഫോർണിയയിൽ ഗാന്ധി പ്രതിമ തകർന്ന സംഭവത്തിൽ അപലപിച്ച് വൈറ്റ് ഹൗസ്; വിമർശനം ശക്തമാകുന്നു, പ്രതിക്ക് നേരെ വിദ്വേഷ കുറ്റകൃത്യത്തിന്റെ പരിധിയിൽ പെടുത്തി അന്വേഷണം നടത്തും

അമേരിക്കയിലെ കാലിഫോർണിയയിൽ ഗാന്ധി പ്രതിമ തകർത്തതിൽ പ്രതികരിച്ച് ഇന്തോ -അമേരിക്കൻ കൂട്ടായ്‌മ. കഴിഞ്ഞ ആഴ്‌ച ആയിരുന്നു നോർത്തേൺ കാലിഫോർണിയയിലെ സെൻട്രൽ പാർക്കിൽ സ്ഥാപിച്ച ആറടി ഉയരമുള്ള ഗാന്ധി പ്രതിമയ്ക്ക് നേരെ അക്രമം സംഭവിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിക്ഷേധം ഇന്ത്യ അറിയിച്ചിട്ടുണ്ട്. പാർക്കിലെ ജീവനക്കാരനാണ് പ്രതിമ തകർന്ന വിവരം ആദ്യം അറിയിച്ചത്. സംഭവത്തിൽ പോലീസ് ഇപ്പോഴും അന്വേഷിച്ചു വരികയാണ്. ഒരു മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
ഗാന്ധി പ്രതിമ ആക്രമിച്ച സംഭവത്തിൽ അപലപിച്ച് കൊണ്ട് വൈറ്റ് ഹൗസും രംഗത്തെത്തിയിട്ടുണ്ട്. ഗാന്ധി സ്മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സംഭവത്തില്‍ അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രടറി ജെന്‍ സകി പറഞ്ഞു. ഇത്തരം അക്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നും അത് നാടിൻറെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.വൈറ്റ് ഹൗസ് സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ആയാണ് വൈറ്റ് ഹൗസ് സെക്രട്ടറി ഇക്കാര്യം പറഞ്ഞത്.
ലോകത്തിന് മുന്നിലെ സമാധാനത്തിന്‍റെയും അഹിംസയുടെയും ചിഹ്നമായ ഗാന്ധിയുടെ പ്രതിമയ്ക്കെതിരെ നടത്തിയ ആക്രമണം വിദ്വേഷമുളവാക്കുന്നതും, ജുഗുപ്‌തസാവഹമായ നടപടിയാണ് - ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു. പ്രതിമയ്ക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതികരിച്ച് കൊണ്ട് ഡേവിസ് നഗരത്തിന്റെ മേയറും രംഗത്തെത്തിയിരുന്നു. ഗാന്ധി ഞങ്ങളുടെ പ്രചോദനമാണ് ഇതൊരിക്കലും ഇവിടെ നടക്കില്ല എന്നാണ് മേയർ വ്യക്തമാക്കിയത്. വാഷിംങ്ടണിലെ ഇന്ത്യന്‍ എംബസി സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് കുറ്റവാളിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് യു എസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഈ പ്രതിമയെ അതിന്‍റെ നില്‍ക്കുന്ന പീഠത്തില്‍ നിന്നും ഇളക്കി തള്ളിമറിച്ചിട്ട നിലയിലാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിമ അക്രമി മറിച്ചിടുന്ന ചില ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























