Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

കൈകൾ കെട്ടിയിട്ട് കൂട്ട ബലാത്സംഗം,ശരീരത്തിൽ കടിച്ചു മുറിവുകൾ ഉണ്ടാക്കി ആക്രമിച്ച് രസിക്കുന്നു ;ചൈനയുടെ തടങ്കൽ പാളയങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്നത് കൊടും ക്രൂരത ;ലോകത്തെ ഞെട്ടിച്ച് ബി ബി സിയുടെ റിപ്പോർട്ട്

04 FEBRUARY 2021 10:46 AM IST
മലയാളി വാര്‍ത്ത

ചൈന എക്കാലവും ലോകത്തിന് ഭീഷണിയാണ് തന്നെയാണ് .ചൈനയിൽ നടക്കുന്ന പല കാര്യങ്ങളും പുറംലോകം അറിയുന്നില്ല എന്ന വ്യാപക ആരോപണം പൊതുവെ ഉണ്ട് .പല സാഹചര്യങ്ങളിലും അന്തരാഷ്ട്ര സമൂഹം പോലും ചൈനയുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് .അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് .ചൈനയിലെ ഉയ്ഗറുകൾക്കായുള്ള "റീ-എഡ്യൂക്കേഷൻ" ക്യാമ്പുകളിൽ സ്ത്രീകളെ തുടർച്ചയായി ബലാത്സംഗം ചെയ്യുകയും, ലൈംഗികമായി ദുരുപയോഗം ചെയ്യുകയും, പീഡിപ്പിക്കുകയും ചെയ്യുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. തുർ‌സുനെ സിയാവുദുൻ അതിലൊരാളാണ്. 2018 -ൽ മോചിതയായ അവർ ഇന്നും അതിന്റെ വേദന പേറി ജീവിക്കുന്നു. "അവിടെയുള്ള ഉദ്യോഗസ്ഥർ എല്ലായ്പ്പോഴും മാസ്ക് ധരിക്കും, മഹാമാരി ഇല്ലാതിരുന്ന സമയത്തും അവർ മാസ്ക് ധരിച്ചിരുന്നു. പൊലീസ് യൂണിഫോമിലല്ല പലരുമവിടെ എത്തിയിരുന്നത്, പകരം സ്യൂട്ടുകളായിരുന്നു അവർ ധരിച്ചിരുന്നത്. അർദ്ധരാത്രിക്ക് ശേഷം, സ്ത്രീകളുടെ സെല്ലുകളിൽ വന്ന് അവർക്ക് താല്പര്യം തോന്നുന്നവരെ തെരഞ്ഞെടുത്ത് ഒരു "ബ്ലാക്ക് റൂമിലേക്ക്" കൊണ്ടുപോകും. അവിടെ നിരീക്ഷണ ക്യാമറകളില്ല. നിരവധി രാത്രികൾ, അവർ എന്നെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവ് അതായിരുന്നു" തുർ‌സുനെ പറഞ്ഞു.

ചൈനയിലെ വിശാലവും രഹസ്യവുമായ സിൻ‌ജിയാങ്‌ തടങ്കൽപ്പാളയങ്ങളിൽ തുർ‌സുനെ ഒമ്പത് മാസം ചെലവഴിച്ചു. കണക്കുകൾ പ്രകാരം, വിശാലമായ ആ ക്യാമ്പുകളുടെ ശൃംഖലയിൽ ഒരു ദശലക്ഷത്തിലധികം പുരുഷന്മാരെയും സ്ത്രീകളെയും പുനർ‌ വിദ്യാഭ്യാസം എന്ന പേരിൽ ചൈന തടഞ്ഞുവച്ചിട്ടുണ്ട്. കൂട്ടത്തടങ്കൽ, നിർബന്ധിത വന്ധ്യംകരണം എന്നിവയുടെ റിപ്പോർട്ടുകൾ നുണകളും അസംബന്ധവുമാണ് ചൈന വാദിക്കുമ്പോഴും, കഴിഞ്ഞ മാസം യുഎസ് സർക്കാർ ചൈനയുടെ നടപടികൾ വംശഹത്യയാണെന്ന് പറഞ്ഞിരുന്നു. മോചിതയായ ശേഷം സിൻജിയാങ്ങിൽ നിന്ന് ഓടിപ്പോയ തുർസുനെ ഇപ്പോൾ യുഎസിലാണ്. "എല്ലാ രാത്രിയും സ്ത്രീകളെ സെല്ലുകളിൽ നിന്ന് കൊണ്ടുപോവുകയും ഒന്നോ അതിലധികമോ മുഖംമൂടി ധരിച്ച ചൈനീസ് പുരുഷന്മാർ ബലാത്സംഗം ചെയ്യുകയും ചെയ്തു. എന്നെ മൂന്ന് തവണ കൂട്ടബലാത്സംഗം ചെയ്തു, ഓരോ തവണയും രണ്ടോ മൂന്നോ പേർ ചേർന്ന്" അവർ പറഞ്ഞു. ചൈനയിലേക്ക് തിരിച്ചയക്കപ്പെടുമെന്ന് ഭയന്ന് ജീവിക്കുകയാണ് അവർ ഇപ്പോൾ. താൻ അനുഭവിച്ചതും കണ്ടതുമായ പീഡന കഥകൾ വെളിപ്പെടുത്തുകയും സിൻജിയാങ്ങിലേക്ക് തിരിച്ച് പോവുകയും ചെയ്താൽ, മുമ്പത്തേതിനേക്കാൾ കഠിനമായ ശിക്ഷ തനിക്ക് ലഭിക്കുമെന്ന് അവർ പറഞ്ഞു. 18 മാസം തടങ്കലിൽ കഴിഞ്ഞ സിൻജിയാങ്ങിൽ നിന്നുള്ള ഒരു കസാഖ് യുവതിയെ ബിബിസി അഭിമുഖം നടത്തുകയുണ്ടായി. ചൈനീസ് പുരുഷന്മാർ മുറികളിൽ എത്തുന്നത് മുൻപ് ഉയ്ഗർ സ്ത്രീകളെ നഗ്നരാക്കി, കൈകളിൽ വിലങ്ങിട്ട് നിർത്തുകയായിരുന്നു അവരുടെ ജോലി. അതിനുശേഷം അവർ മുറികൾ വൃത്തിയാക്കും. “എന്റെ ജോലി അവരുടെ അരക്കെട്ടിന് മുകളിലുള്ള വസ്ത്രങ്ങൾ നീക്കി, അനങ്ങാൻ കഴിയാത്ത വിധത്തിൽ കൈ കെട്ടുക എന്നതായിരുന്നു” ഗുൽ‌സിറ ഓവൽ‌ഖാൻ പറഞ്ഞു. "തുടർന്ന് മുറിയിൽ ഒരാൾ പ്രവേശിക്കും, അത് ചിലപ്പോൾ പുറത്തുനിന്നുള്ള ചൈനീസ് പുരുഷമാരായിരിക്കും അല്ലെങ്കിൽ ചിലപ്പോൾ പൊലീസുകാർ. ഞാൻ നിശബ്ദമായി വാതിലിനടുത്ത് ഇരിക്കും. അയാൾ മുറിയിൽ നിന്ന് പുറത്തുപോയ ശേഷം ഞാൻ സ്ത്രീകളെ കുളിപ്പിക്കും. എന്നാൽ ഇതിനെ ചെറുത്തുനിൽക്കാനോ ഇടപെടാനോ എനിക്ക് ശക്തിയില്ലായിരുന്നു" ഓൾഖാൻ പറഞ്ഞു. അവിടെ നടക്കുന്നത് കൂട്ട ബലാത്സംഗമാണെന്നും അവർ പറഞ്ഞു. രാത്രി സെല്ലുകളിൽ നിന്ന് കൊണ്ടുപോയ ചില സ്ത്രീകൾ ഒരിക്കലും തിരിച്ചുവന്നില്ല.

ചൈനീസ് ഭാഷാ അധ്യാപകരിൽ ഒരാളാണ് സിൻജിയാങ്ങിൽ നിന്നുള്ള ഉസ്ബെക്ക് വനിതയായ കെൽബിനൂർ സെദിക്. ക്യാമ്പിൽ എത്തിയ അവൾ ബലാത്സംഗത്തിന്റെ പല കഥകളും കേട്ടു. ഒടുവിൽ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഈ കേൾക്കുന്നതെല്ലാം സത്യമാണ് എന്നവളോട് പറഞ്ഞു. അന്ന് രാത്രി സെഡിക് ഉറങ്ങിയില്ല. "വിദേശത്ത് പഠിക്കുന്ന എന്റെ മകളെക്കുറിച്ച് ഞാൻ ചിന്തിക്കുകയായിരുന്നു, രാത്രി മുഴുവൻ ഞാൻ കരഞ്ഞു" അവൾ പറഞ്ഞു. അക്കൂട്ടത്തിൽ തീർത്തും ഭീകരമായ പല കഥകളുമുണ്ടായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നതിനായി വൈദ്യുതീകരിച്ച ഒരു വടി താഴെ തിരുകികയറ്റുന്നതായിരുന്നു അതിലൊന്ന്. "കസേര, കയ്യുറ, ഹെൽമെറ്റ്, ഒരു വടി ഗുദത്തിൽ കയറ്റുന്നത് എന്നിങ്ങനെ നാല് തരത്തിലുള്ള ഷോക്ക് ഉണ്ട്. അപ്പോഴുള്ള നിലവിളി കെട്ടിടത്തിലുടനീളം പ്രതിധ്വനിച്ചു. ഉച്ചഭക്ഷണ സമയത്തും ചിലപ്പോൾ ക്ലാസിൽ പഠിപ്പിക്കുമ്പോഴും എനിക്ക് അവ കേൾക്കാമായിരുന്നു" സെഡിക് പറഞ്ഞു. തടവുകാരുടെ തലമുടി മുറിച്ചതിന് ശേഷമാണ് ക്ലാസിലേക്ക് കൊണ്ട് പോകുന്നത്. അതിനിടയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി, ഗുളികകൾ നൽകും. 15 ദിവസത്തിലൊരിക്കൽ ഓക്കാനം, മരവിപ്പ് എന്നിവ ഉണ്ടാക്കുന്ന "വാക്സിൻ" നിർബന്ധിതമായി കുത്തിവയ്ക്കുകയായിരുന്നു. സ്ത്രീകളിൽ നിർബന്ധിതമായി ഐ‌യു‌ഡികൾ ഘടിപ്പിക്കുകയോ, വന്ധ്യംകരണം നടത്തുകയോ ചെയ്തു. എന്നാൽ ഈ കൊടും പീഡനങ്ങൾക്കിടയിലും ചൈനീസ് ദേശഭക്തി ഗാനങ്ങൾ ആലപിക്കാനും ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗിനെക്കുറിച്ചുള്ള ദേശസ്നേഹ ടിവി പ്രോഗ്രാമുകൾ കാണാനും തടവുകാർ നിർബന്ധിതരായി.
"അവർ ബലാത്സംഗം ചെയ്യുക മാത്രമല്ല നിങ്ങളുടെ ശരീരത്തിലുടനീളം കടിക്കുകയും ചെയ്യുന്നു, അവർ മനുഷ്യരോ മൃഗങ്ങളോ എന്ന് നമുക്ക് പലപ്പോഴും മനസിലാകില്ല. അവർ ശരീരത്തിന്റെ ഒരു ഭാഗവും ഒഴിവാക്കില്ല. എല്ലായിടത്തും ആഴത്തിലുള്ള മുറിവുകൾ അവശേഷിപ്പിക്കും. ഞാൻ അത് മൂന്ന് തവണ അനുഭവിച്ചിട്ടുണ്ട്. മാത്രമല്ല, നിങ്ങളെ പീഡിപ്പിക്കുന്നത് ഒരു വ്യക്തി മാത്രമല്ല, ഓരോ തവണയും രണ്ടോ മൂന്നോ പുരുഷന്മാരായിരുന്നു" കരഞ്ഞുകൊണ്ട് തുർ‌സുനെ പറഞ്ഞു. ഈ വാർത്ത ഇപ്പോൾ ലോകം മുഴുവൻ ചർച്ചയാണ് .ചൈനയുടെ ക്രൂരതക്കെതിരെ പൊതുവെ വ്യാപക വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ബി ബി സിയുടെ ഇത്തരത്തിലുള്ള ഒരു റിപ്പോർട്ട് പുലർത്തു വരുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (1 hour ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (1 hour ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (1 hour ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (2 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (2 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (2 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (3 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (6 hours ago)

Malayali Vartha Recommends