പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യയില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കും; കർഷകരെ ഞെട്ടിച്ച് അമേരിക്കയുടെ നീക്കം, ഇന്ത്യയുടെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണച്ച് കൊണ്ട് അമേരിക്ക

ഇന്ത്യയുടെ പുതിയ കാർഷിക നിയമങ്ങളെ അനുകൂലിച്ചുകൊണ്ട് അമേരിക്ക. ഇന്ത്യന്‍ വിപണികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സ്വകാര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള നടപടികളെ സ്വാഗതം ചെയ്യുന്നു എന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറയുകയുണ്ടായി. പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യയുടെ സ്വാകാര്യ നിക്ഷേപം വർധിപ്പിക്കുകയും, നിയമത്തിനെതിരായുള്ള കർഷകരുടെ സമരങ്ങളും സംശയങ്ങളുംചർച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് അമേരിക്കൻ വക്താവ് പറയുകയുണ്ടായി. സമാധാന പരമായ പ്രതിക്ഷേധം ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രകൂടിയാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
എന്നാൽ കാനഡ, അമേരിക്ക, യു.കെ തുടങ്ങി ചില യൂറോപ്യന്‍ രാജ്യങ്ങളിലെ ചില ഇന്ത്യന്‍ വംശജരുടെ സംഘടനകള്‍ മാത്രമാണ് കാര്‍ഷിക സമരങ്ങളെ പിന്തുണച്ച് പ്രതിഷേധങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി
വി മുരളീധരൻ ലോക്സഭയിൽ പറയുകയുണ്ടായി. കാര്‍ഷിക സമരവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ കാനഡയും സ്വാഗതം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























