യുഎസ് ആക്രമണ ഭീഷണി; ഇറാനിൽ 1.8 ലക്ഷം റേഡിയേഷൻ പ്രതിരോധ ഗുളികകൾ വിതരണം ചെയ്തെന്ന വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

പശ്ചിമേഷ്യ വീണ്ടും മറ്റൊരു ആണവ ഭീതിയിലേക്കോ? അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൈനിക നീക്ക മുന്നറിയിപ്പുകൾക്ക് പിന്നാലെ, ഇറാനിലെ ആണവ നിലയങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് റേഡിയേഷൻ പ്രതിരോധ ഗുളികകൾ വിതരണം ചെയ്യുന്നുവെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ, ഇത്തരം വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി ഇറാൻ ആരോഗ്യ മന്ത്രാലയം രംഗത്തെത്തിക്കഴിഞ്ഞു. 1,80,000 അയഡിൻ ഗുളികകൾ വിതരണം ചെയ്തെന്ന പ്രചാരണത്തിന് പിന്നിലെ സത്യമെന്താണ്?
https://www.facebook.com/Malayalivartha


























