Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഇന്ത്യയുമായുള്ള സൗഹൃദം കൂടുതല്‍ സുദൃഢമാക്കാന്‍ അമേരിക്ക; മോദിയുമായി ഫോണില്‍ സംസാരിച്ചു; ലോകത്താകമാനമുള്ള ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കായി നിലകൊള്ളുമെന്നും ജോ ബൈഡന്‍

09 FEBRUARY 2021 05:15 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലേറിയതിനു പിന്നാലെ എല്ലാ രാജ്യങ്ങളുടെ തലവന്മാരും ബൈഡന്റെ ഫോണ്‍ കോളിനായി കാത്തിരിക്കുകയായിരുന്നു, അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം എന്തുകൊണ്ടും മികച്ചതും സുരക്ഷിതവുമാണ് എന്ന ലോക രാജ്യങ്ങളുടെ വിശ്വാസം തന്നെയാണ് അതിന് കാരണം.

ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ ഒരു കാര്യത്തില്‍ വളരെ ആശങ്കാകുലനായിരുന്നു, എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു തങ്ങളുമായി മികച്ച ബന്ധമായിരുന്നിട്ടും അധികാരത്തിലേറി ആഴ്ചകള്‍ പിന്നിട്ടിട്ടും ബൈഡന്റ കോള്‍ വരാത്തതിനാലായിരുന്നു ആ ആശങ്ക,

എന്തായാലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മില്‍ ഫോണിലൂടെ ആശയ വിനിമയം നടത്തിയിരിക്കുകയാണ്, ഇന്ത്യയെ എത്രമാത്രം മികച്ചതായി ബൈഡന്‍ ഭരണകൂടം കാണുന്നു എന്നുള്ളതിനുള്ള ഉദാഹരണമാണ് മോദിയുമായുള്ള ഈ സംഭാഷണം.

ഇന്ത്യ പ്രതീക്ഷിച്ചതുപോലെ തന്നെ വളരെ മികച്ച പിന്തുണയാണ് പുതിയ പ്രസിഡന്റും നല്‍കുന്നത്. ഇന്ത്യയുമായുള്ള സൗഹൃദം കൂടുതല്‍ സുദൃഢമാക്കാന്‍ ഉദ്ദേശിക്കുന്നു എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്.

പ്രസിഡന്റായ ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള  ആദ്യ ഫോണ്‍ സംഭാഷണമാണിത്, പ്രസിഡന്‍് ആകുന്നതിനു മുമ്പ് ഏകദേശം വിജയം ഉറപ്പിച്ച സാഹചര്യത്തില്‍ മോദി ബൈഡനുമായി സംസാരിച്ചിട്ടുണ്ടായിരുന്നു, എന്തായാലും പ്രസിഡന്‍് ആയ ശേഷമുള്ള ഈ ഫോണ്‍കോള്‍ ഇന്ത്യയുമായുള്ള സൗഹൃദം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനായിരുന്നു എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ച വലിയൊരു നേട്ടമാണ്, മാത്രമല്ല ഈ സംഭാഷണത്തില്‍ കാലാവസ്ഥ വ്യതിയാനവും ജനാധിപത്യ മൂല്യങ്ങളും ചര്‍ച്ചാ വിഷയമായി.

അതുപോലെ തന്നെ ചൈനയെ ഉന്നം വച്ച് അദേഹം ഇന്ത്യയ്ക്ക് പിന്തുണ നല്‍കുകയും ചെയ്തു, ആ പരാമര്‍ശം ഇങ്ങനെയാണ്. ലോകത്താകമാനമുള്ള ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമായി തങ്ങള്‍ ഇന്ത്യയോടൊപ്പം നിലകൊള്ളുമെന്നുമെന്നായിരുന്നു അത്. തിങ്കളാഴ്ച രാത്രിയായിരുന്നു ഇരുവരും തമ്മിലെ ഫോണ്‍ സംഭാഷണം.

അതുപോലെ തന്റെ ഇന്ത്യ ഇപ്പോള്‍ ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ മികച്ച അംഗീകാരം നേടുന്നത് വാക്‌സീന്‍ നിര്‍മാണത്തിന്റെയും വിതരണത്തിന്റെയുമൊക്കെ കാര്യത്തിലാണ്, അങ്ങനെ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന ഇന്ത്യയുമായി കോവിഡ് മഹാമാരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ബൈഡന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി അക്കാര്യത്തില്‍ അമേരിക്കയ്ക്കുള്ള നമ്മുടെ പിന്തുണ അറിയി്ക്കുകയും ചെയ്തു. ബൈഡന്‍ അധികാരത്തിലേറിയതിനു ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ സംഭാഷണമാണെങ്കിലും ഇത് വരെ മൂന്നോളം ഉയര്‍ന്ന ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ മൂന്നാഴ്ചകളായി നടന്നുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈഡന്റെ വിജയം ഏതാണ്ട് ഉറപ്പായ സമയത്താണ് മുമ്പ് ഇരുവരും തമ്മില്‍ സംസാരിച്ചത്.

അതേസമയം ചൈനയുമായി യുഎസ് കടുത്ത മത്സരത്തിനു തയാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. കടുത്ത വിമര്‍ശനങ്ങളും തീരുമാനങ്ങളും കൊണ്ട് ചൈനയെ വരിഞ്ഞുമുറുക്കിയ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശൈലി സ്വീകരിക്കില്ലെങ്കിലും ചൈനീസ് ഭീഷണിയെ ഫലപ്രദമായി നേരിടുകതന്നെ ചെയ്യുമെന്നു രാജ്യാന്തര മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ബൈഡന്‍ തന്റെ നിലപാട് വ്യക്തമാക്കുകയുണ്ടായി.

മാത്രമല്ല ഏകാധിപതിയായ ജിങ് പിങ്  ജനാധിപത്യ മൂല്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റശേഷം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി സംസാരിച്ചിട്ടില്ലെന്നുള്ളത് സത്യമാണെന്നും ബൈഡന്‍ പറഞ്ഞു വെളിപ്പെടുത്തി.

പക്ഷേ എറെക്കാലമായി എനിക്ക് അദ്ദേഹത്തെ അടുത്തറിയാം. സമര്‍ഥനും കര്‍ക്കശക്കാരനുമായ ഷി, ജനാധിപത്യ മൂല്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത യഥാര്‍ഥ്യമാണ്. അദ്ദേഹത്തിന് ജനാധിപത്യത്തിന്റെ എല്ലില്ല. അതിനാല്‍ തന്നെ യുഎസ് മുഖ്യ എതിരാളിയായി കാണുന്നത് ചൈനയെ തന്നെയാണ്.

ചൈനയുമായുള്ള ബന്ധത്തില്‍ രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂ. ചൈന രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ച് പെരുമാറണം. ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ചൈനയുടെ സാമ്പത്തിക അധിനിവേശത്തെ യുഎസ് ചെറുത്തു തോല്‍പിക്കുക തന്നെ ചെയ്യും.

മനുഷ്യാവകാശ നിഷേധവും സാമ്പത്തിക ദുരുപയോഗവുമടക്കമുള്ള ചൈനീസ് നടപടികളെ അമേരിക്ക ശക്തമായി നേരിടുമെന്നു ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബറാക് ഒബാമയുടെ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്ന ബൈഡന്‍ ചൈനയെ അത്ര വലിയ ശത്രുവായല്ല കണ്ടിരുന്നതെന്നും ഇനിയും ചൈനയോട് കടുത്ത സമീപനം സ്വീകരിക്കില്ലെന്നുമായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (1 hour ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (1 hour ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (1 hour ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (2 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (2 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (2 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (3 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (6 hours ago)

Malayali Vartha Recommends