വത്തിക്കാനിൽ ബിഷപ്പുമാരുടേയും വൈദികരുടേയും ശമ്പളം വെട്ടിക്കുറച്ച് മാര്‍പ്പാപ്പ; സാധാരണകാർക്ക് ശമ്പളം നല്കാൻ പുത്തൻ തീരുമാനം, ചരിത്രത്തിൽ ഇതാദ്യം

ബിഷപ്പുമാരുടേയും വൈദികരുടേയും ശമ്പളം വെട്ടിക്കുറച്ച് മാര്‍പ്പാപ്പ. സാധാരണക്കാർക്ക് ശമ്പളം നൽകാനാണ് ശമ്പളം വെട്ടിക്കുറച്ചത്. കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണം.
വൈദികരും ബിഷപ്പുമാരുമല്ലാതെ വത്തിക്കാനുവേണ്ടി സേവനം ചെയ്യുന്നവരുടെ ജോലി നഷ്ടമാകാതിരിക്കാനാണ് ഇത്തരമൊരു നീക്കം. നടപടി സംബന്ധിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഡിക്രി ബുധനാഴ്ച പുറത്തിറങ്ങിയിരുന്നു.
ഏപ്രില്‍ ഒന്ന് മുതലാണ് നടപടി നടപ്പിലാക്കുന്നത്. ജീവനക്കാരില്‍ താഴേത്തട്ടിലുള്ളവര്‍ക്ക് ശമ്പളം വെട്ടിക്കുറിയ്ക്കുന്നത് ബാധിക്കില്ലെന്ന് വത്തിക്കാന്‍റെ വക്താവ് വ്യക്തമാക്കി.
വത്തിക്കാൻ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മാര്‍പ്പാപ്പ ഇത്തരമൊരു തീരുമാനം നൽകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്നവരെ ജോലിയില്‍ നിന്ന് പിരിച്ച് വിടാന്‍ സാധിക്കില്ലെന്ന 84കാരനായ മാര്‍പ്പാപ്പയുടെ തീരുമാനത്തിന് മികച്ച പ്രതികരണമാണ് വിവിധ ഇടങ്ങളിൽ നിന്നും ലഭിക്കുന്നത്.
വത്തിക്കാനില്‍ താമസിച്ച് സേവനം ചെയ്യുന്ന കര്‍ദ്ദിനാളുമാര്‍ക്ക് മാസം തോറും 5915 ഡോളര്‍(ഏകദേശം 428000 രൂപ) ആണ് ശമ്പളമായി നൽകുന്നത്. എന്നാല്‍ ഇവര്‍ താമസിക്കുന്നത് മാര്‍ക്കറ്റ് നിലവാരത്തേക്കാളും കുറഞ്ഞ വാടകയ്ക്കാണെന്നും വത്തിക്കാന്‍ വിലയിരുത്തിയതാണ്. റോമിലെ സെമിനാരികളിലും കോണ്‍വെന്‍റുകളിലും സ്കൂളുകളിലുമായി താമസിക്കുന്നതിനാലാണ് ഇതെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
എന്നാൽ വത്തിക്കാനുമായി പ്രവര്‍ത്തിക്കുന്ന പൊലീസ്, അഗ്നിശമന സേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, കലാകാരന്മാര്‍, അകമ്പടി ജീവനക്കാര്‍ എന്നിവരേക്കാള്‍ കുറഞ്ഞ ചെലവാണ് കര്‍ദ്ദിനാളുമാര്‍ക്കും വൈദികര്‍ക്കുമുള്ളത്.
കുടുംബമായി താമസിക്കുന്ന സാധാരണ ജീവനക്കാരെ സാമ്പത്തിക പ്രതിസന്ധിയില്‍ അതിജീവിക്കാന്‍ സഹായിക്കുന്നതാണ് മാര്‍പ്പാപ്പയുടെ തീരുമാനമെന്നാണ് എല്ലാവരും വിലയിരുത്തുന്നത്. കൊവിഡ് മഹാമാരി നിമിത്തം വത്തിക്കാന്‍റെ വരുമാനത്തില്‍ മുപ്പത് ശതമാനത്തില്‍ അധികമായി കുറവുവന്നുവെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്.
6 ദശലക്ഷത്തോളം സന്ദര്‍ശകര്‍ എത്തിയിരുന്ന വത്തിക്കാന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്ക, വത്തിക്കാന്‍ മ്യൂസിയം എന്നിവ 2019ല്‍ പൂര്‍ണമായും അടച്ചിട്ട അവസ്ഥയിലായിരുന്നു.
മഹാമാരി നിമിത്തം പൂര്‍ണമായ രീതിയില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലും വത്തിക്കാന്‍ മ്യൂസിയത്തിലും ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിട്ടില്ല. ഈ മാസം തുറക്കാമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് ഇറ്റലിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
\
https://www.facebook.com/Malayalivartha