പനിയെത്തുടര്‍ന്ന് ഹൃദയാഘാതമുണ്ടായി മരിച്ചു എന്ന് ഭർത്താവിന്റെ സുഹൃത്തുക്കൾ ആദ്യം അറിയിച്ചു; പിന്നാലെ ലഭിച്ച വിവരം ആത്മഹത്യ ആണെന്ന്... ഇംഗ്ലണ്ടില്‍ മലയാളി നഴ്‌സിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

ഇംഗ്ലണ്ടിലെ റെഡിച്ചില്‍ മലയാളി നഴ്സ് മരണപെട്ടു. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ചിറക്കടവ് ഓലിക്കല്‍ കൃഷ്ണന്‍ കുട്ടിയുടെയും ശ്യാമളയുടെയും മകളായ ഷീന കൃഷ്ണ (43)യാണ് മരിച്ചത്. ശനിയാഴച്ച രാത്രിയിലായിരുന്നു മരണം.
അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.ആരോപിച്ചു . 18 വര്‍ഷമായി ഇംഗ്ലണ്ടില്‍ ജോലി ചെയ്യുകയാണ് ഷീന. അമനകര സ്വദേശി ബൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ആയുഷ്, ധനുഷ്. കുടുംബവുമായി ഇംഗ്ലണ്ടില്‍ താമസിക്കുകയായിരുന്നു.
പനിയെത്തുടര്‍ന്ന് ഹൃദയാഘാതമുണ്ടായി മരിച്ചു എന്നാണ് ഷീനയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ നാട്ടില്‍ അറിയിച്ചത്. പിന്നീട് ആത്മഹത്യയാണെന്ന വിവരം ബന്ധുക്കള്‍ക്കു ലഭിക്കുകയായിരുന്നു. ഇതോടെയാണ് മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത് എത്തിയത്..
https://www.facebook.com/Malayalivartha

























