പിഞ്ചു കുട്ടിയുടെ കയ്യില്‍ യന്ത്രത്തോക്ക് നല്‍കി എടുത്തുയര്‍ത്തി ഹമാസ് ഭീകര നേതാവിന്റെ ആഘോഷം ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം... വൈറലായി വീഡിയോ

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ലോകത്തെയാകെ ഞെട്ടിച്ചതും നിരവധി ജീവൻ നഷ്ട്ടപെട്ടതുമാണ്. ഇപ്പോഴിതാ, ഹമാസ് ഭീകര നേതാവ് പിഞ്ചു കുട്ടിയുടെ കയ്യില്‍ യന്ത്രത്തോക്ക് കൊടുത്ത് എടുത്തുയര്‍ത്തുന്ന വീഡിയോ വൈറല്‍ ആകുകയാണ്. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും ശക്തമായ പ്രതിഷേധം നടക്കുകയാണ്. ഇത്തരത്തിലെ ആഘോഷം നടന്നത് ഗസ്സയിലാണ്.
ഹമാസ് ഭീകര നേതാവായ യാഹ്യ സിന്‍വാര്‍ ആണ് പിഞ്ചുകുട്ടിയുടെ കയ്യില്‍ യന്ത്രത്തോക്ക് പിടിപ്പിച്ച് ആഘോഷം നടന്നത്. ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തില്‍ ഹമാസ് ജയിച്ചെന്ന് വ്യക്തമാക്കി നടത്തിയ ആഘോഷത്തിനിടെയായിരുന്നു സംഭവം. ഹമാസിന്റെ യൂണിഫോം ധരിച്ച പിഞ്ചുകുട്ടിയുടെ കയ്യില്‍ യന്ത്രത്തോക്ക് നല്‍കി എടുത്തുയര്‍ത്തുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
അതേസമയം ഹമാസ് വിട്ട റോക്കറ്റുകളില്‍ മൂന്നിലൊന്നും സ്വന്തം രാജ്യത്ത് തന്നെയാണ് വീ്ണു പൊട്ടുന്നതെന്നും ഇതില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്നും ബാലാവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























