ഒളിമ്പിക്സ് നടത്തിപ്പ് പുതിയ കൊവിഡ് വകഭേദത്തിനു വഴിതുറക്കും; ഒളിമ്പിക്സ് സംഘാടകർക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ഒളിമ്പിക്സ് നടത്തിയാല്‍ അത് പുതിയ കൊവിഡ് വകഭേദത്തിനു കാരണമാകുമെന്നും അത് വലിയ ദുരന്തമായി കലാശിക്കുമെന്നും മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍. കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ഒളിമ്ബിക്സ് കൊവിഡ് ബാധയെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.
ഒളിമ്ബിക്സ് നടത്തിയാല്‍ ലോകത്തിന്‍്റെ പല ഭാഗത്തുനിന്നുള്ള ആളുകള്‍ രാജ്യത്ത് എത്തും. ഇതുവഴി ടോക്യോയില്‍ പല കൊവിഡ് വകഭേദങ്ങള്‍ കൂടിക്കലരും. ഇത് പുതിയ വകഭേദത്തിനു വഴിതുറക്കും. അതിന് ഒളിമ്ബിക്സ് വകഭേദം എന്നാവും പേര്. അത് വലിയ ദുരന്തമായിരിക്കും. 100 വര്‍ഷം വരെ അതിന്‍്റെ പേരില്‍ നമ്മള്‍ പഴി കേള്‍ക്കേണ്ടി വരുമെന്നും ഡോക്ടര്‍മാരുടെ സംഘടന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ ഒളിമ്ബിക്സില്‍ വിദേശ കാണികളെ വിലക്കിയിരുന്നു.
വിദേശ കാണികള്‍ ഒളിമ്ബിക്സിനെത്തിയാല്‍ കൊവിഡ് വ്യാപന ഭീഷണി വര്‍ധിക്കുമെന്ന് കണക്കുകൂട്ടിയാണ് തീരുമാനം. നിരവധി രാജ്യങ്ങളില്‍ ഇപ്പോഴും കൊവിഡ് ബാധ നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ വിദേശ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സുരക്ഷിതമായിരിക്കില്ല എന്നുമാണ് കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha
























