ഗൂഗിള്‍ ഫോട്ടോസ് ഇനി പൂര്‍ണമായി സൗജന്യമല്ല; കുടുതല്‍ സ്റ്റോറേജിന് ഇനി മുതല്‍ പണം നല്‍കണം; 100 ജി.ബി. സ്പേസിന് 130 രൂപയും 200 ജി.ബി. സ്പേസിന് 210 രൂപയും നല്‍കണം

ഗൂഗിള്‍ ഫോട്ടോസ് ഇനി മുതല്‍ പൂര്‍ണമായി സൗജന്യമല്ല. ഉയര്‍ന്ന സ്റ്റോറേജ് ആവശ്യമാണെങ്കില്‍ ഇനി മുതല്‍ പണം കൊടുത്ത് സ്‌പേസ് വാങ്ങേണ്ടി വരും. 100 ജി.ബി. സ്പേസിന് 130 രൂപയും 200 ജി.ബി. സ്പേസിന് 210 രൂപയുമായിരിക്കും ഈടാക്കുകയെന്നാണ് പ്രാഥമിക വിവരങ്ങള്‍. 15 ജി.ബി വരെയായിരിക്കും സൗജന്യം. എന്നാല്‍ ഗൂഗിള്‍ പുറത്തിറക്കിയിട്ടുള്ള ഫോണുകളില്‍ ഈ പരിധി ബാധകമാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഉപഭോക്താക്കളുടെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഗൂഗിള്‍ ഫോട്ടോസ്. പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍. പരിധികളില്ലാതെ ഫോട്ടോകളും വീഡിയോകളും സ്റ്റോര്‍ ചെയ്ത് വയ്ക്കാമെന്നുള്ളതായിരുന്നു ഈ പ്ലാറ്റ്ഫോമിന്റെ ജനപ്രീതി ഉയര്‍ത്താനുള്ള കാരണം. എന്നാല്‍, ഈ ആനുകൂല്യം മെയ് 31-ഓടെ അവസാനിപ്പിക്കാനുള്ള നീക്കം.
ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്ഫോം നല്‍കുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് അനുസരിച്ച് ജൂണ്‍ ഒന്ന് മുതല്‍ ഗൂഗിള്‍ ഫോട്ടോസിന് പണം നല്‍കേണ്ടി വരും. എന്നാല്‍, മെയ് 31 വരെ ഗൂഗിള്‍ ഫോട്ടോസില്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ഈ പരിധിയില്‍ വരില്ലെന്നാണ് സൂചന.
ഗൂഗിള്‍ ഡിഫോള്‍ട്ടായി അനുവദിച്ചിട്ടുള്ള 15 ജി.ബി. പരിധി ഗൂഗിള്‍ ഫോട്ടോസിന് ബാധകമായിരുന്നില്ല. അതിനാല്‍ തന്നെ ഉയര്‍ന്ന റെസലൂഷനുള്ള ഫോട്ടോകളും വീഡിയോകളും ഗൂഗിള്‍ ഫോട്ടോസില്‍ സൂക്ഷിക്കാന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഗൂഗിള്‍ ഫോട്ടോസ് ആപ്ലിക്കേഷന്‍ നല്‍കിയിട്ടുള്ളതിനാല്‍ ഫോട്ടോകളും വീഡിയോകളും ഇതിലാണ് സ്റ്റോര്‍ ചെയ്യുന്നത്.
ഇതുവഴി സ്റ്റോറേജിന്റെ കാര്യത്തില്‍ വലിയ പ്രതിസന്ധിയാണ് ഗൂഗിളിനുണ്ടാകുന്നത് എന്നാണ് വിലയിരുത്തല്‍. ജി-മെയില്‍, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ഡ്രൈവ് എന്നിവയില്‍ പ്രതിദിനം 43 ലക്ഷം ജി.ബി. ഫയല്‍ എത്തുന്നുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























